സുധീരനെതിരെ പരാതിയുമായി ചെന്ന മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സോണിയാ ഗാന്ധിയുടെ താക്കീത്

കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെതിരെ പരാതിയുമായി സോണിയാഗാന്ധിയെ സമീപിച്ച ഐ ഗ്രൂപ്പ് നേതാവും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയ്ക്ക് സോണിയാഗാന്ധിയുടെ താക്കീത്. ഉജ്ജ്വല നേതൃത്വവുമായി മുന്നോട്ടുപോകുന്ന സംസ്ഥാന കോണ്‍ഗ്രസിനെ സഹായിക്കുകയാണ് വേണ്ടെതെന്നും ഇലക്ഷന്‍ അടുത്തിരിക്കേ ഇത്തരം പരാതിയുമായി തന്നെ സമീപിക്കേണ്ട കാര്യമില്ലായിരുന്നുവെന്നുമാണ് സോണിയാഗാന്ധി രമേശ് ചെന്നിത്തലയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ എന്നിവരാണ് ഇന്ന് രാവിലെ സോണിയാ ഗാന്ധിയെ കണ്ടത്. കണ്‍സ്യൂമര്‍ഫെഡ് അഴിമതി, സംഘടനാ തിരഞ്ഞെടുപ്പ് എന്നിവ അടക്കമുള്ള കാര്യങ്ങളില്‍ സുധീരന്‍ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നായിരുന്നു നേതാക്കളുടെ പ്രധാന ആരോപണം. പാര്‍ട്ടിയിലെ മറ്റു നേതാക്കളുമായി ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണ് സുധീരന്‍ പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല സോണിയയോട് പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയ് മാത്യുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ കത്തു നല്‍കിയത് ശരിയായില്ല. വിഷയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ താനുമായോ ആലോചിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. വകുപ്പ് മന്ത്രിയായ തന്നെപ്പോലും അറിയിക്കാതെയാണ് സുധീരന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സി.എന്‍.ബാലകൃഷ്ണന്‍ പരാതിപ്പെട്ടു.
അതേസമയം,കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം സഹകരണ മേഖലയില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കാണാനാണ് എത്തിയതെന്ന് ചെന്നിത്തല പിന്നീട് മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. സോണിയയുമായി വിവാദങ്ങള്‍ സംസാരിച്ചുവോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ചെന്നിത്തല തയ്യാറായതുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























