തുടരന്വേഷണത്തിന് ദിലീപ് എന്തിന് തടസം നിൽക്കുന്നു... കോടതി ഇടഞ്ഞു തുടങ്ങി! നടിയുടെ മുൻപിൽ കൈകാൽ വിറച്ചു! പിടിച്ച് നിൽക്കാൻ രാമൻപിള്ള; മണിക്കൂറുകൾക്കുള്ളിൽ എന്തും സംഭവിക്കും...

നടിയെ ആക്രമിച്ച കേസിൽ തുടർവിചാരണ നിർത്തിവെക്കണമെന്ന് ആവിശ്യപ്പെട്ട ദിലീപിന്റെ ഹർജിയിൽ ഇന്നും വാദം തുടരും. യുവനടിയെ ആക്രമിച്ച ദൃശ്യങ്ങൾ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ലഭിച്ചെന്നും ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തുടങ്ങിയത്. എന്നാൽ കഴിഞ്ഞ ദിവസത്തെ വാദത്തിനിടയിലും ദിലീപിന് തിരിച്ചടിയായിരുന്നു. കോടതി ഉന്നയിച്ച പരാമർശങ്ങൾ ദിലീപിനെതിരായിരുന്നുവെന്ന് തന്നെ പറയാം. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ തെറ്റാണെന്ന് അന്വേഷണം നടത്താതെ എങ്ങനെ പറയാൻ കഴിയുമെന്നായിരുന്നു ഹൈക്കോടതി ആദ്യം ചോദിച്ചത്.
കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഫയൽ ചെയ്ത ഹർജിയിൽ വാദം കേൾക്കവേ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഇങ്ങനെ ചോദിച്ചത്. വെളിപ്പെടുത്തലുകൾ തെറ്റാണെന്ന് കണ്ടെത്തിയാൽ പ്രശ്നം തീരുമല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു. വിചാരണ തടസ്സപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർ അടക്കം പങ്കാളികളായ കള്ളക്കഥയാണിതെന്നായിരുന്നു ഇതിന് ദിലീപിന്റെ മറുപടി. ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ ഹർജിയെ എതിർത്ത് കക്ഷിചേർന്നു. വിചാരണക്കോടതിയുടെ അനുമതിയോടെ നടക്കുന്ന തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപിന് ഹൈക്കോടതിയെ സമീപിക്കാനാകില്ലെന്നാണ് നടിയുടെ ഹർജി.
യുവനടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ നടക്കുന്നത് തുടരന്വേഷണമല്ലെന്നും പുനരന്വേഷണമാണെന്നും ദിലീപ് ആരോപിച്ചു. ദൃശ്യങ്ങൾ ദിലീപിന്റെ കൈയിലുണ്ടെന്ന് വരുത്താൻ കെട്ടിച്ചമയ്ക്കുന്നതാണ് ഇക്കഥയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തുകയെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിശേഷാധികാരത്തിന്റെ ഭാഗമാണ്. വെളിപ്പെടുത്തൽ വൈകാനിടയായ കാര്യങ്ങളടക്കം അന്വേഷിക്കാം. വെളിപ്പെടുത്തൽ പ്രത്യേകമായി പരിശോധിക്കാതെ അന്വേഷണത്തിലേക്ക് കടന്നതിൽ തിടുക്കം ഉണ്ടാകും. പക്ഷേ, അതിന്റെ പേരിൽ അന്വേഷിക്കേണ്ടതില്ലെന്ന് പറയാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha























