ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തതുപോലെയാണ് മൂന്നാര്‍ സമരത്തിന്റെ വിജയമെന്ന് മണി, സമരഭൂമിയില്‍ ജാഗ്രതയോടും പക്വതയോടുമാണു പോലീസ് പെരുമാറിയതെന്ന് ചെന്നിത്തല

ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തതുപോലെയാണ് മൂന്നാറിലെ തൊഴിലാളി സമരത്തിന്റെ വിജയമെന്ന് സിപിഎം നേതാവ് എം.എം.മണി. ഇങ്ങനെയൊരു വിജയം എന്നുമുണ്ടാവുമെന്നു തൊഴിലാളികള്‍ കരുതരുത്. എന്തായാലും ഈ സമരം തൊഴിലാളി യൂണിയനുകളെ ഒരു പുനര്‍ചിന്തനത്തിനു പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ്അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ നേതാവാണ് ചാനലുകളുടേതല്ല. ഗന്ത്യന്തരമില്ലാതെയാണു മുഖ്യമന്ത്രി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപെട്ടത്. തൊഴില്‍ മന്ത്രി ഷിബുബേബി ജോണിനു തൊഴിലാളികളോട് ആത്മാര്‍ഥതയില്ലെന്നും എസ്‌റ്റേറ്റ് ഉടമകളോടാണ് അദ്ദേഹത്തിനു താല്‍പര്യമെന്നും മണി ആരോപിച്ചു.
വിയറ്റ്‌നാം സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് പുലര്‍ച്ചെയാണ് എം.എം.മണി തിരിച്ചെത്തിയത്. തുടര്‍ന്ന് രാജേന്ദ്രന്‍ എംഎല്‍എയുടെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു മണിയുടെ പരാമര്‍ശങ്ങള്‍. അതേസമയം, മൂന്നാര്‍ സമരത്തില്‍ പോലീസുകാരെ നിര്‍ബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം സമാധാനപരമായി കൈകാര്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അഭിനന്ദനം അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലാണു മന്ത്രി പോലീസുകാരുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയത്. സമരം സമാധാനപരമായി അവസാനിച്ചതില്‍ സന്തോഷമുണ്ട്.
സമരഭൂമിയില്‍ വളരെ ജാഗ്രതയോടും പക്വതയോടുമാണു പോലീസ് പെരുമാറിയത്. ഏതു നിമിഷവും പൊട്ടിതെറിയിലേയ്‌ക്കോ വെടിവയ്പിലേക്കോ പോകാവുന്ന അന്തരീഷമായിരുന്നു ഒരാഴ്ചയായി മൂന്നാറില്‍. പ്രശ്‌നം ഗുരുതരമാക്കാനും ചിലര്‍ ശ്രമിച്ചു. എന്നാല്‍, പോലീസിന്റെ പക്വതയും, കരുതലും അത്തരം സ്ഥിതിവിശേഷം ഇല്ലാതാക്കിയെന്നും പോലീസ് എന്നും സമാധാനപരമായ ജനകീയ സമരങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























