കുട്ടിയുടെ ദേഹത്ത് ചിപ്പുണ്ട്, ആരൊക്കെയോ വിവരങ്ങള്‍ ചോര്‍ത്തുന്നു, കുട്ടിക്ക് അമാനുഷിക ശക്തിയുണ്ടെന്നും അമ്മയും അമ്മുമ്മയും: മാനസിക വിഭ്രാന്തിയുള്ളവരെപ്പോലെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ മൊഴിനൽകി മാതാവ്; തന്‍റെ മകള്‍ സാധാരണ കുട്ടിയാണെന്ന് അച്ഛൻ! രണ്ടര വയസുകാരിക്ക് പരിക്കേറ്റ സംഭവത്തില്‍ എല്ലാം ദുരൂഹം

കാക്കനാട് ആശുപത്രിയിൽ പ്രവേശിപിച്ച രണ്ടരവയസ്സുകാരിയുടെ ദേഹത്ത് ഗുരുതരമായ പരിക്കുകൾ എങ്ങനെയാണ് ഏറ്റതെന്നതിൽ ദുരൂഹതകൾ നിറയുന്നു. ആശുപത്രിയിലിപ്പോൾ കുട്ടിയുടെ അമ്മയും അമ്മൂമ്മയും മാത്രമാണുള്ളത്.
മാനസിക വിഭ്രാന്തിയുള്ളവരെപ്പോലെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് രണ്ടുപേരും മൊഴികളാണ് നല്‍കുന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു വ്യക്തമാക്കി. കുട്ടിക്ക് ഹൈപ്പര്‍ ആക്ടീവ് രീതിയുണ്ടെന്നും ദേഹത്ത് ചിപ്പുണ്ടെന്നും, കുട്ടിയുടെ വിവരങ്ങള്‍ ആരൊക്കെയോ ചോര്‍ത്തുന്നുണ്ടെന്നും, മുറിവുകള്‍ സ്വയമുണ്ടാക്കിയതാണെന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്. എന്നാലീ മൊഴികളൊന്നും വിശ്വസനീയമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വെന്‍റിലേറ്ററില്‍ രണ്ടാം ദിവസം പിന്നിടുകയാണ് പിഞ്ചുകുഞ്ഞ്. 48 മണിക്കൂര്‍ കൂടി കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്നാണ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിന്‍റെ ഇരുവശത്തും നീര്‍ക്കെട്ടും രക്തസ്രാവവും ഉണ്ടെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രക്തധമനികളില്‍ രക്തം കട്ടപിടിച്ച അവസ്ഥയിലാണ്. കഴുത്തിന്‍റെ ഭാഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്‍റെ മുകള്‍ ഭാഗം മുതല്‍ രക്തസ്രാവമുണ്ട്. ഇടതു കൈ രണ്ടിടത്ത് ഒടിഞ്ഞിട്ടുണ്ട്. കൂടെ പൊള്ളലുമുണ്ട്. ഒരു മാസം മുതല്‍ 24 മണിക്കൂര്‍ വരെ പഴക്കമുള്ള പരിക്കുകളാണ് കുഞ്ഞിന്‍റെ ദേഹത്തുള്ളത്. അതിനാല്‍ത്തന്നെ സ്വയം പരിക്കേല്‍പ്പിച്ചതെന്നതടക്കമുള്ള ഒരു മൊഴിയും പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. രണ്ടരവയസ്സുള്ള ഒരു കുഞ്ഞിന് സ്വയമേല്‍പ്പിക്കാന്‍ കഴിയുന്നതോ വീണ് പരിക്കേറ്റ നിലയിലോ ഉള്ള പരിക്കുകളല്ല ദേഹത്ത് ഉള്ളത്.
കുട്ടിയുടെ സ്വയം പരിക്കേല്‍പിച്ചതാണെന്നും, കുട്ടിക്ക് ഹൈപ്പര്‍ ആക്ടീവ് രീതിയാണെന്നും മറ്റുമുള്ള അമ്മയുടെ വാദം പൊലീസ് പൂർണമായും തള്ളുകയാണ്. ഇവരുടെ കൂടെ താമസിക്കുന്ന ആന്‍റണി ടിജിന്‍ അടക്കമുള്ളവരുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കുകയാണ് പൊലീസ്.
അതേസമയം ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛന്‍ രംഗത്തെത്തി കുട്ടിയുടെ അച്ഛന്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. കുട്ടിയുടെ അമ്മയെയും അമ്മൂമ്മയെയും ഇനി സംരക്ഷണം ഏല്‍പിക്കാനാകില്ലെന്നും, കുട്ടിയെ തനിക്ക് വിട്ടുതരണമെന്നും ബാലക്ഷേമസമിതി എറണാകുളം വൈസ് ചെയര്‍മാന്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി.
തന്‍റെ മകള്‍ സാധാരണ കുട്ടിയാണ്. കുട്ടിക്ക് ഹൈപ്പര്‍ ആക്ടീവ് രീതികളൊന്നുമില്ല, കുട്ടിയുടെ അമ്മ പറയുന്നത് മുഴുവന്‍ കളവാണെന്ന് കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കുകയും ചെയ്തു. ഏഴ് മാസ൦ മുന്‍പാണ് സാധാരണ പോലെ ഭാര്യ കുട്ടിയുമായി തന്‍റെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് തിരികെ വരാന്‍ തയ്യാറായില്ല. ഫോണ്‍ കോളും എടുത്തില്ല.
ആന്‍റണി ടിജിനെതിരെ താന്‍ നേരത്തേ പനങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആന്‍റണി ടിജിന്‍ കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതാകാനാണ് സാധ്യത. ലഹരി സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് ആന്‍റണി. യുവതിയുടെ അമ്മയ്ക്ക് മാനസികാസ്വസ്ഥതകള്‍ ഉണ്ട്. അവരുടെ മറ്റൊരു മകന്‍റെ മരണത്തെത്തുടര്‍ന്നാണിതെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























