ക്രീയാത്മക പ്രതിപക്ഷമായി ബിജെപി തിരുവനന്തപുരം നഗരസഭയിൽ പെരുമാറിയതിൻ്റെ ഫലമായാണ് അഴിമതികൾ തുറന്ന് കാട്ടാനായത്; ബിജെപി ലക്ഷ്യം വികസിത അനന്തപുരിയാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ബിജെപിയുടെ വികസന കാഴ്ചപാടിൽ ലക്ഷ്യം വികസിത അനന്തപുരിയാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ സേവിക്കുന്നതാണ് വികസനമെന്നും ഇന്നും തിരുവനന്തപുരം ജില്ലയിൽ 550 വീടുകളിൽ കുടിവെള്ള സൗകര്യം എത്തിയിട്ടില്ല. എൺപതിനായിരം പേർക്ക് വീടുകളില്ല.
പ്രാഥമിക ശുചിത്വ സൗകര്യങ്ങൾ ഇല്ലാത്ത 204 കോളനികൾ തിരുവനന്തപുരത്ത് ഉണ്ട്, നഗരത്തിലെ 60% തെരുവു വിളക്കുകളും കത്തുന്നില്ലന്നും, നഗര സഭയുടെ 30 മേജർ റോഡുകൾ തകർന്ന് കിടക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പ്രസംഗത്തിൽ പറഞ്ഞു.
ക്രീയാത്മക പ്രതിപക്ഷമായി ബിജെപി തിരുവനന്തപുരം നഗരസഭയിൽ പെരുമാറിയതിൻ്റെ ഫലമായാണ് അഴിമതികൾ തുറന്ന് കാട്ടാനായത്. ഇനി ലക്ഷ്യം നഗര ഭരണമാണന്നും, നഗര ഭരണം ലഭിച്ചാൽ 45 ദിവസത്തിൽ 5 കൊല്ലത്തെ വികസന രേഖ അവതരിപ്പിച്ച് എല്ലാ വർഷവും നഗരസഭയുടെ പ്രവർത്തനത്തിൻ്റെ റിപ്പോർട്ട് കാർഡ് പ്രസിദ്ധികരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
https://www.facebook.com/Malayalivartha


























