അഞ്ചലിൽ കെഎസ്ആർടിസി ബസിൽ മിനിവാൻ ഇടിച്ച് നിരവധി പേർക്ക് പരുക്ക്

കെഎസ്ആർടിസി ബസിൽ മിനിവാൻ ഇടിച്ചു. മിനി വാനിൽ സഞ്ചരിച്ചിരുന്നവരെ പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ പുലർച്ചെ അഞ്ചൽ ആർഒ ജങ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. പത്തനാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആർഒ ജങ്ഷനിൽനിന്ന് തിരിയുമ്പോൾ അഞ്ചൽ ടൗണിലേക്ക് വരികയായിരുന്ന പാൽ കയറ്റിയ മിനിവാൻ ഇടിക്കുകയായിരുന്നു.
കെഎസ്ആർടിസി ബസിന്റെ മധ്യഭാഗത്താണ് മിനി വാൻ ഇടിച്ചത്. സമീപത്തുണ്ടായിരുന്നവർ ഏറെ പണിപ്പെട്ടാണ് മിനിവാൻ ഡ്രൈവറെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിന്റെ മധ്യഭാഗത്ത് കുടുങ്ങിയ മിനി വാൻ പുനലൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മാറ്റിയത്.
https://www.facebook.com/Malayalivartha


























