അയാൾ അധികവും പുറത്തിറങ്ങിയിരുന്നത് രാത്രിയിൽ! ലഹരിക്ക് അടിമ എന്നും സംശയം, ആന്റണി ടിജിന്റെ പെരുമാറ്റത്തില്‍ ദുരൂഹതകൾ നിറഞ്ഞിരുന്നു: കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത് ഇയാൾ വീട്ടിൽ സ്ഥിരതാമസമാക്കിയതിന് പിന്നാലെ, മര്‍ദ്ദനമേറ്റ കുട്ടിയുടെ കുടുംബത്തിന് കഴിഞ്ഞ ഏഴ് മാസമായി ആരുമായും ബന്ധം ഉണ്ടായിരുന്നില്ലെന്ന് പരിസരവാസികള്‍: ഇയാള്‍ അറിയപ്പെടുന്നത് പല പേരുകളിലും

രണ്ടരവയസ്സുകാരിയ്ക്ക് തൃക്കാക്കരയില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പിതാവിന് പുറമേ നാട്ടുകാരും അമ്മയുടെ സഹോദരിയുടെ പങ്കാളിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ആന്റണി ടിജിന്റെ പെരുമാറ്റത്തില്‍ ദുരൂഹതകൾ നിറഞ്ഞിരുന്നു. ഇയാള്‍ രാത്രിയിലാണ് അധികവും പുറത്തിറങ്ങിയിരുന്നത്. ഏഴുമാസം മുന്‍പ് കുഞ്ഞിന്റെ കുടുംബം കുമ്പളത്തിലേക്ക് താമസം മാറി പോകുകയും ചെയ്‌തെന്ന് പറയുന്നു.
കുട്ടിയുടെ മാതാവ്, മുത്തശ്ശി, മാതൃസഹോദരി, ഇവരുടെ പന്ത്രണ്ട് വയസ്സുള്ള മകന്‍ എന്നിവര്‍ അടങ്ങുന്നതാണ് കുടുംബം. ഈ കുടുംബത്തിലേക്ക് ടിജിന്‍ ആന്റണി എന്ന ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ചെറുപ്പക്കാരന്‍ വന്നതിന് ശേഷമാണ് ഇവരുടെജീവിത രീതിയാകെ മാറി മറയുന്നത്.
കുമ്പളത്തെ വീട്ടില്‍ ടിജിന്‍ ആന്റണി സ്ഥിരതാമസമാക്കിയതിന് പിന്നാലെ ഇവിടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയാണ്. ഇയാള്‍ അയല്‍വാസികളുമായി പലപ്പോഴും സംഘര്‍ഷത്തിലേര്‍പ്പെടുകയും പിന്നീടിത് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയും ചെയ്തിരുന്നു. ടിജിന്‍ ആന്റണി വന്ന ശേഷം കുടുംബവുമായി ബന്ധമില്ലാതായെന്നാണ് ബന്ധുക്കളും പറയുന്നത്.തൃക്കാക്കരയിലെ ഫ്‌ളാറ്റിലുള്ള മറ്റു താമസക്കാരോടും ഇവര്‍ വലിയ അടുപ്പം കാണിച്ചിട്ടില്ല.
മര്‍ദ്ദനമേറ്റ കുട്ടിയുടെ കുടുംബത്തിന് കഴിഞ്ഞ ഏഴ് മാസമായി ആരുമായും ബന്ധം ഉണ്ടായിരുന്നില്ലെന്ന് പരിസരവാസികള്‍ പറയുന്നത്. എറണാകുളം കുമ്പളത്താണ് ഇവര്‍ നേരത്തെ താമസിച്ചിരുന്നത്. 7 മാസം മുന്നെ അപ്രതീക്ഷിതമായാണ് അവിടം വിട്ട് പോയത്.
അമ്മയും രണ്ട് പെണ്‍മക്കളും ഇവരുടെ രണ്ട് കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടിലേക്ക് ടിജിന്‍ ആന്റണി എന്ന യുവാവ് എത്തിയ ശേഷമാണ് കുടുംബം പരിസരവാസികളുമായുള്ള ബന്ധം പൂര്‍ണമായി ഒഴിവാക്കി വീട്ടിലേക്ക് ഒതുങ്ങിക്കൂടിയത്. പിന്നീട് വീട്ടില്‍ ആളുണ്ടെങ്കിലും ഗേറ്റ് അടച്ചുപൂട്ടി ഇവര്‍ അകത്തിരിക്കുന്നതായിരുന്നു അവസ്ഥ.
ടിജിന്‍ ആന്റണി വന്നതിന് പിന്നാലെ തന്നെ അയല്‍വാസികളുമായി പലപ്പോഴും പ്രശ്‌നമുണ്ടായി. ഒടുവില്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പരിസരവാസികളുമായി ആരുമായും ടിജിന്‍ ആന്റണിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ഇപ്പോള്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടി ഹൈപ്പര്‍ ആക്ടീവായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. തീര്‍ത്തും സാധാരണ നിലയിലാണ് ആ കുഞ്ഞ് എല്ലാവരോടും ഇടപെട്ട് പോയിരുന്നത്.
ആന്റണിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ അച്ഛനും രംഗത്ത് എത്തിയിരുന്നു. ഇദ്ദേഹം കുമ്പളത്തും വിവിധ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.വീട്ടില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ബന്ധു പറഞ്ഞിട്ടുണ്ട്. പനങ്ങാട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഏഴു മാസം മുന്‍പ് വരെ ഒരു പ്രശ്‌നവും ഇല്ലായിരുന്നു. കുട്ടി അപസ്മാര രോഗിയല്ലെന്നും പിതാവ് പറഞ്ഞു. കുട്ടി ചികിത്സയിലുള്ള കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പിതാവെത്തിയത്.
ആന്റണി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പിതാവ് പറയുന്നു. അന്റണിയെ പറ്റി വളരെ മോശമായ വിവരങ്ങളാണ് അയാളുടെ വീട്ടുകാരില്‍ നിന്നു വരെ അറിയാന്‍ കഴിഞ്ഞത്. എത്രയും വേഗം ഭാര്യയെയും മകളെയും ഇവിടെ നിന്ന് കൂട്ടിക്കാെണ്ടി പോവുന്നതാണ് നല്ലതെന്ന് ആന്റണിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. കുട്ടിയുടെ മുന്നില്‍ നിന്നടക്കം സ്ഥിരമായി ആന്റണി കഞ്ചാവ് ഉപയോഗിക്കുന്നെന്ന് ബന്ധുക്കള്‍ തന്നോട് പറഞ്ഞെന്നും പിതാവ് പറയുന്നു.
കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടിയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറയുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. നട്ടെല്ലില്‍ സുഷുമ്നാ നാഡിക്ക് മുന്‍പില്‍ രക്തസ്രാവം ഉള്ളതായി സ്ഥിരീകരിച്ചു. എം ആര്‍ ഐ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടിയുടെ ശരീരോഷ്മാവും ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അപസ്മാരം ഉണ്ടായിട്ടില്ല. തലച്ചോറിലെ നീര്‍ക്കെട്ട് കുറയാനും അപസ്മാരം വരാതിരിക്കാനുമുള്ള മരുന്നുകള്‍ നല്‍കിയുള്ള ചികിത്സ തുടരുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha



























