സ്ഥിരമായി ഭാര്യ മറ്റൊരാളെ ഫോണിൽ വിവാഹമോചനത്തിനുള്ള കാരണം'; അസാധാരണ ഉത്തരവുമായി ഹൈക്കോടതി: പക്ഷെ, ഒരിക്കലും വ്യഭിചാരത്തിന്‍റെ പരിധിയില്‍ വരില്ല

സ്ഥിരമായി ഭാര്യ മറ്റൊരാളെ ഫോണിൽ വിളിച്ചാൽ വിവാഹമോചനത്തിനുള്ള കാരണമായി കണക്കാമെന്ന അസാധാരണമായൊരു വാദവുമായി ഹൈക്കോടതി. പക്ഷെ, ഒരിക്കലും വ്യഭിചാരത്തിന്‍റെ പരിധിയില്‍ വരില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയായിരുന്നു. വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയില്‍ നല്‍കിയ ഹർജി തള്ളിയതിനെതിരേ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ജ: കൗസര്‍ എടപ്പകത്തിന്‍റെ ഉത്തരവ്.
ഭാര്യയും മറ്റൊരാളും തമ്മിലുള്ള ഫോണ്‍ വിളികള്‍ വ്യഭിചാരത്തിന്‍റെയും ദാമ്പത്യ ക്രൂരതയുടെയും പരിതിയില്‍ വരുമെന്ന് കാണിച്ച് ഭര്‍ത്താവ് കുടുംബ കോടതിയില്‍ നല്‍കിയ ഹർജി ആദ്യം തള്ളിയിരുന്നു. എന്നാല്‍ പലവട്ടം നടന്ന കൗണ്‍സിലിംഗിന് ശേഷവും ഭാര്യ അന്യവ്യക്തിയുമായുള്ള ബന്ധം തുടര്‍ന്നതിനാല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങളുമായിട്ടാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2012 മുതല്‍ കക്ഷികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദാമ്പത്യ കലഹവും മൂന്ന് തവണ വേര്‍പിരിഞ്ഞതും നിരവധി കൗണ്‍സിലിംഗുകള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചതും കണക്കിലെടുത്താൽ, ഭാര്യ പെരുമാറ്റത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഭര്‍ത്താവ് ഭാര്യയെയും രണ്ടാമത്തെ വ്യക്തിയെയും അവരുടെ ജോലി സ്ഥലത്തല്ലാതെ മറ്റൊരിടത്തും ഒരുമിച്ച് കണ്ടിട്ടില്ലാത്തതിനാല്‍ ഭാര്യയുടെ ഫോണ്‍ കോളുകളുടെ തെളിവുകള്‍ വ്യഭിചാരമായി അനുമാനിക്കാന്‍ പര്യാപ്തമല്ലെന്നും, എന്നാല്‍ ഭാര്യയുടെ നടപടി ഭര്‍ത്താവിന് വിവാഹമോചനം സാധുവാക്കാവുന്ന ദാമ്പത്യ ക്രൂരതയാണന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























