ആര്യ രാജേന്ദ്രന്‍ രാജ്യത്തിന് അഭിമാനമാണ്! മേയര്‍ ആര്യയ്ക്കും, മാധ്യമപ്രവര്‍ത്തക സ്മൃതിയ്ക്കുമെതിരായ സൈബര്‍ അധിക്ഷേപം അംഗീകരിക്കാനാകില്ലെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം മേയർ ആര്യരാജേന്ദ്രനും മാധ്യമപ്രവർത്തക സ്മൃതി പരുത്തിക്കാടിനെതിരെയുമുള്ള സൈബര്‍ ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. പ്രബുദ്ധ കേരളത്തിന് ഇത് ഭൂഷണമല്ലെന്നും ചെറിയ പ്രായത്തില്‍ തന്നെ ജനപ്രതിനിധിയായ ആര്യ രാജേന്ദ്രന്‍ രാജ്യത്തിന് അഭിമാനമാണെന്നും അവര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ ആര്യയെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പി സതീദേവി വ്യക്തമാക്കി.
ബാലുശേരി എംഎല്‍എ സച്ചിന്‍ദേവുമായി വിവാഹം തീരുമാനിച്ച വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തിലാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായത്. മീഡിയാ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha



























