അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ്; ദിലീപിന്റെ സഹോദരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; അനൂപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് ഇത് രണ്ടാംതവണ

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയ കേസിലെ രണ്ടാം പ്രതിയും ദിലീപിന്റെ സഹോദരനുമായ അനൂപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കാർണിവൽ ഗ്രൂപ്പ് ഉടമയും ദിലീപിന്റെ സുഹൃത്തുമായ ശ്രീകാന്ത് ഭാസിയെയും ചോദ്യം ചെയ്തു. ചൊവ്വ രാവിലെ പത്തിനാണ് ഇരുവരും കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില് ഹാജരായത്.
അനൂപിന്റെ ഫോണിന്റെ ഫോറന്സിക് പരിശോധനാഫലം കഴിഞ്ഞദിവസം അന്വേഷകസംഘത്തിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെ അനൂപിനെ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. രണ്ടാംതവണയാണ് അനൂപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ശ്രീകാന്ത് ഭാസിക്ക് ദിലീപുമായി സാമ്ബത്തിക ഇടപാടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഇതിനിടെ ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റ് ദിലീപിന്റെ അഭിഭാഷകന് ബി രാമന്പിള്ളയ്ക്ക് നോട്ടീസ് നല്കിയതായാണ് വിവരം
https://www.facebook.com/Malayalivartha



























