വളരെ പ്രിയപ്പെട്ട ഒരാള്‍... കെപിഎസി ലളിതയെ ഓര്‍ത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ്, മഞ്ജുവാര്യര്‍, നവ്യ നായര്‍; ജീവിതത്തില്‍ വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് മമ്മൂട്ടി; ഒരുപാട് വര്‍ഷത്തെ പരിചയവും ബന്ധവുമാണുണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍; അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയാകുന്നതെന്ന് മഞ്ജു വാര്യര്‍

കെപിഎസി ലളിതയുടെ വിയോഗത്തില്‍ മലയാള സിനിമാ താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. ജീവിതത്തില്‍ വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് മമ്മൂട്ടി പറഞ്ഞു. 'വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വം.' എന്ന് മമ്മൂട്ടി കുറിച്ചു.
കോട്ടയം കുഞ്ഞച്ചന്‍, കനല്‍ക്കാറ്റ്, അമരം, ലൗഡ്‌സ്പീക്കര്‍, നസ്രാണി, ഉട്യോപ്പയിലെ രാജാവ്, ബെസ്റ്റ് ആക്ടര്‍ തുടങ്ങി മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച നടിയായിരുന്നു കെപിഎസി ലളിത. പ്രശസ്ത ചിത്രമായ മതിലുകളില്‍ നാരായണി എന്ന കഥാപാത്രത്തിന്റെ ശബ്ദസാനിധ്യമായി മമ്മൂട്ടിക്കൊപ്പമെത്തി.
അന്തരിച്ച നടി കെ.പി.എ.സി ലളിതക്ക് അന്തിമോപചാരമര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ അന്തിമോപചാരം അര്‍പ്പിച്ചത്.
കെ.പി.എ.സി ലളിതയുമായി ഒരുപാട് വര്‍ഷത്തെ പരിചയവും ബന്ധവുമാണുണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കുറച്ച് സിനിമകളിലേ അമ്മയും മകനുമായി വേഷമിട്ടത്. എന്നാല്‍ ഒരുപാട് നല്ല സിനിമകളില്‍ ഒരുമിച്ചഭിനയിക്കാന്‍ സാധിച്ചു. അഭിനയത്തിനപ്പുറത്തേക്ക് നല്ലൊരു വ്യക്തിബന്ധവുമുണ്ടായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നാടകത്തിലും സിനിമയിലും തിളങ്ങിയ വെള്ളിനക്ഷത്രത്തെയാണ് നഷ്ടമായതെന്ന് മുകേഷ് പറയുന്നു. ഏതു കഥാപാത്രത്തെയും തന്മയഭാവത്തോടെ പകര്‍ന്നാടിയ താരമാണ് ലളിത ചേച്ചിയെന്നും അദ്ദേഹം പറഞ്ഞു.
5 പതിറ്റാണ്ടായി നാടകത്തിലും സിനിമയിലും തിളങ്ങിയ വെള്ളിനക്ഷത്രം. എന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കെപിഎസിയിലൂടെ ആണ് ലളിത ചേച്ചിയും അരങ്ങിലെത്തിയത് .. എന്നും എന്നെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു ചേച്ചി .. ഏതു കഥാപാത്രത്തേയും തന്മയഭാവത്തോടെ പകര്‍ന്നാടിയ പ്രീയ നടി.. കൊതിയോടെയും അത്ഭുതത്തോടെയും ആണ് ആ പ്രതിഭ ഞാനെന്നും നോക്കിയിനിന്നിട്ടുള്ളത് .. ചേച്ചിയുടെ കഥാപാത്രങ്ങള്‍ ഇന്നും എന്നും അനശ്വരമാകട്ടേ .. അതാണ് ചരിത്രം ആവിശ്യപെടുന്നതും ...പ്രണാമം .. മഹാനടി .. പ്രണാമം ...
അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാളാണ് വിടപറഞ്ഞതെന്ന് നടി മഞ്ജു വാരിയര്‍. അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്‍മകളില്ല. പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്.
'മോഹന്‍ലാല്‍ ' എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓര്‍മ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്‌നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട...
കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി നവ്യ നായര്‍. എന്റെ ലളിതാന്റി ... എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.. will miss u terribly autny .. love u so much .. 'ഒരുത്തീ'യിലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ''നമ്മള്‍ ഒരു നക്ഷത്രമാടി ,ചിത്തിര '' ഇനി അതു പറയാന്‍ ലളിതാന്റി ഇല്ല ..
"
https://www.facebook.com/Malayalivartha


























