സൈബർ ക്രൈം കേസിൽ പിടികിട്ടാനുണ്ടായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് വടക്കാഞ്ചേരി പൊലീസ്

സൈബർ ക്രൈം കേസിൽ പിടികിട്ടാനുണ്ടായിരുന്ന പ്രതിയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മുളങ്കുന്നത്തുകാവ്-മെഡിക്കൽ കോളജ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ കട്ടിളപൂവം പുതുപള്ളി വീട്ടിൽ സുജിത്തിനെയാണ് (27) വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ഹരിഹരസൂനുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ട് മുഖാന്തരം അനധികൃതമായി പണം ഇടപാടുകൾ നടത്താൻ ഇടനിലക്കാരനായി പ്രവർത്തിച്ച പ്രധാന വ്യക്തിയായിരുന്നു യുവാവ്. ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പണം ഇടപാടുകളാണ് സംഘം നടത്തിയിട്ടുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡിലാക്കി.
https://www.facebook.com/Malayalivartha


























