അസാധാരണ അഭിനയ പാടവം.... അനുപമമായ അഭിനയ മികവുകൊണ്ടു മലയാള സിനിമയില്‍ പതിറ്റാണ്ടുകളോളം തിളങ്ങിനിന്ന നടി കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

അസാധാരണ അഭിനയ പാടവം.... അനുപമമായ അഭിനയ മികവുകൊണ്ടു മലയാള സിനിമയില്‍ പതിറ്റാണ്ടുകളോളം തിളങ്ങിനിന്ന നടി കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
ഓരോ കഥാപാത്രത്തെയും അസാധാരണ അഭിനയ പാടവം കൊണ്ട് അവര്‍ അനുപമമാക്കിയെന്ന് വി.ഡിസതീശന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപമിങ്ങനെ...
മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയായ കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലി... അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവര്‍ അനുപമമാക്കി.
കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലര്‍ത്തിയ അഭിനേത്രി... സ്വാഭാവിക അഭിനയത്തിന്റെ പാഠശാല... നാടകവേദി മൂര്‍ച്ച കൂട്ടിയതാണ് കെപിഎസി ലളിതയുടെ അഭിനയ പാടവം.
കേരള സംഗീത നാടക അക്കാദമി അധ്യക്ഷയെന്ന നിലയിലും അവര്‍ പ്രവര്‍ത്തിച്ചു. രണ്ടോ മൂന്നോ തലമുറകള്‍ക്കൊപ്പം സഞ്ചരിച്ച അഭിനേത്രിയാണ് കെപിഎസി ലളിത. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്ക് അവസാനം . ആ വലിയ വ്യക്തിത്വത്തിന്, കലാകാരിക്ക് പ്രണാമം.
" f
https://www.facebook.com/Malayalivartha



























