ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമില്ല.... രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ ഒളിവില്‍...

രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ ഒളിവില്‍. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
ഇന്നലെ പകല്‍ മുഴുവന്‍ പോലീസ് ഇയാളെ ചോദ്യം ചെയ്യാനായി ബന്ധപെട്ടിരുന്നണെങ്കിലും മിക്കപ്പോഴും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അവസാനമായി മുത്തങ്ങയിലാണ് ഇയാളുടെ ടവര്‍ ലൊക്കേഷന്‍ കണ്ടത്.ആന്റണിയാണ് കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.
എന്നാല്‍, വീണ് പരിക്കേറ്റതാണെന്ന മൊഴിയില്‍ തന്നെയാണ് കുട്ടിയുടെ അമ്മ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്.
എന്നാല്‍, ആന്റണിയാണെന്ന് മര്‍ദ്ദനത്തിന് പിന്നിലെന്ന ആരോപണവുമായി കുഞ്ഞിന്റെ അച്ഛന്‍ രംഗത്തെത്തി. കൂടാതെ, ആന്റണിയുടെ സംശയാസ്പദ പശ്ചാത്തലത്തെ കുറിച്ച് പോലീസിന് നിരവധി വിവരങ്ങളും ലഭിച്ചു. തുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
എന്നാല്‍, ഇന്നലെ പകല്‍ മുഴുവന്‍ ഇയാളുടെ ഫോണില്‍ വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
കുട്ടി ചികില്‍സയിലിരിക്കുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പിതാവ് എത്തിയത്. കുട്ടിയുടെ സംരക്ഷണാവകാശം തനിക്ക് നല്‍കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. വെന്റിലേറ്ററില്‍ മൂന്നാം ദിവസം പിന്നിടുകയാണ് പിഞ്ചുകുഞ്ഞ്. 24 മണിക്കൂര്‍ കൂടി കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്നാണ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
https://www.facebook.com/Malayalivartha



























