അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞതോടെ കോടതിക്ക് പോലീസിലുള്ള സകല വിശ്വാസവും നഷ്ടമായി.... കോടതി ചോദിക്കും എന്തു പറ്റി ക്രൈംബ്രാഞ്ചിന്?

ചുമ്മാതല്ല കോടതിക്ക് ദേഷ്യം വരുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞതോടെ കോടതിക്ക്‌പോലീസിലുള്ള സകല വിശ്വാസവും നഷ്ടമായി.
പൊതുവെ കോടതികള്‍ക്ക് പോലീസില്‍ വിശ്വാസം കുറവാണ്. പോലീസ് എന്തു പറഞ്ഞാലും രണ്ടു വട്ടം ആലോചിച്ച ശേഷം മാത്രമേ കോടതി തീരുമാനങ്ങള്‍ എടുക്കാറുള്ളു. ദിലീപിന്റെ കേസിലും അങ്ങനെ തന്നെയാണ് ഇതുവരെ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. ക്രൈംബ്രാഞ്ച് തലകുത്തി മറിയുമ്പോഴും കോടതിയുടെ നിയന്ത്രണം നഷ്ടപ്പെടാത്തത് ഇതുകൊണ്ടാണ്.
മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ പൂര്‍ണമായും നശിപ്പിച്ചതായാണ് കോടതിയെ അറിയിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായി ബോധ്യപ്പെട്ടു. ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതിനു പിന്നാലെ ജനുവരി 30നാണ് തെളിവുകള്‍ നശിപ്പിച്ചത്. തുടരന്വേഷണം റദ്ദാക്കണം എന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ദിലീപ് തന്റെ ഫോണുകള്‍ മുംബയിലേക്ക് അയച്ചത് ഇതിനു വേണ്ടിയാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ പറഞ്ഞവരെ കോടതി പഞ്ഞിക്കിട്ടേനെ.
ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനകൂടി പൂര്‍ത്തിയാകാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണം ഇപ്പോള്‍ത്തന്നെ രണ്ടുമാസം പിന്നിട്ടെന്ന് കോടതി പറഞ്ഞു. ഇനി എത്രസമയം വേണമെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.നിരന്തരം കോടതിയില്‍ ഇളിഭ്യരാകുന്ന പോലീസിനെ ഇനി കോടതി തരിമ്പും വിശ്വസിക്കില്ല.
ഹൈക്കോടതിയില്‍ നിന്നും ക്രൈംബ്രാഞ്ചിന് ശാസന കിട്ടുന്ന തരത്തിലേക്ക് വളരുകയാണ് കാര്യങ്ങള്‍. കാരണം നശിപ്പിക്കപ്പെട്ട എല്ലാ തെളിവുകളും തിരികെയെടുക്കുന്ന സാങ്കേതിക വിദ്യയുടെ കാലമാണിത്. പോലീസിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിഷ്പ്രയാസം നടത്താവുന്നതേയുള്ളു. എന്നിട്ടും പോലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനര്‍ത്ഥം ഒന്നുമില്ല എന്നു തന്നെയാണ്. ഇത് കോടതി മനസിലാക്കിക്കഴിഞ്ഞു. അതാണ് കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്.
ക്രൈംബ്രാഞ്ച് പറയുന്ന പല കാര്യങ്ങളിലും അടിസ്ഥാനമില്ല. ദിലീപ് ഒരു കൊടും ക്രിമിനല്‍ ആണെങ്കില്‍ താനുമായി ബന്ധപ്പെട്ട ഒരു ഫോണും ഇത്തരം ക്രിമിനല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയില്ല. അത് ക്രൈംബ്രാഞ്ച് മനസിലാക്കണമായിരുന്നു.ദിലീപിന്റെ ഫോണില്‍ നിന്നും ഒന്നും കണ്ടെത്താന്‍ കഴിയില്ലെന്ന് മനസിലാക്കേണ്ടിയിരുന്നത് കോമണ്‍ സെന്‍സ് ഉപയോഗിച്ചാണ്. എന്നാല്‍ അത് പ്രയോഗിച്ചില്ല എന്നതാണ് ക്രൈംബ്രാഞ്ചിന്റെ കുഴപ്പം.
ചുരുക്കത്തില്‍ ക്രൈം ബ്രാഞ്ചിന്റെ എല്ലാ വാതിലുകളും ഹൈക്കോടതിയില്‍ അടയുകയാണ്.ഹൈക്കോടതിയില്‍ പരാജയപ്പെട്ടാല്‍ വിചാരണ കോടതിയിലും അതു തന്നെ സംഭവിക്കും. ഹൈക്കോടതിയിലെ കാറ്റ് വിചാരണ കോടതിയിലും വീശിയാല്‍ ജനം കൂവും എന്നതാണ് അവസ്ഥ.
"
https://www.facebook.com/Malayalivartha


























