ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാനാകില്ല; പൊട്ടിത്തെറിച്ച് കോടതി; ദിലീപ് പ്രതിയാണോ അല്ലയോ എന്നത് അന്വേഷണത്തിലൂടെയല്ലേ കണ്ടെത്തേത്; ദിലീപ് അടക്കമുള്ള പ്രതികൾ ക്രൈംബ്രാഞ്ചിന് ഫോൺ കൈമാറിയത് വിവരങ്ങളെല്ലാം മായ്ച്ച് കളഞ്ഞിട്ടാണ്; ഫൊറൻസിക് പരിശോധനയിൽ ഈ കാര്യം വ്യക്തമായി; ഡിലീറ്റുചെയ്ത ആ വിവരങ്ങൾ വീണ്ടെടുത്തു; വിട്ടുകൊടുക്കാതെ പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കഴിഞ്ഞ ദിവസവും കോടതിയിൽ വാദങ്ങൾ ഉണ്ടായിരുന്നു. കേസിൽ തുടരന്വേഷണം വേണ്ട എന്ന് ദിലീപിന്റെ ആവശ്യത്തിലും കഴിഞ്ഞദിവസം തുടർവാദം ഉണ്ടായിരുന്നു. ഈ വാദങ്ങൾക്കിടെ പ്രോസിക്യൂഷൻ നിർണായകമായ ചില വിവരങ്ങളാണ് കോടതിയിൽ അറിയിച്ചിരിക്കുന്നത്. നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ക്രൈംബ്രാഞ്ചിന് ഫോൺ കൈമാറിയത് വിവരങ്ങളെല്ലാം മായ്ച്ച് കളഞ്ഞിട്ടാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരിക്കുന്നത്.
ഫൊറൻസിക് പരിശോധനയിൽ ഈ കാര്യം വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറിയിക്കുന്നതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി പറഞ്ഞു. ഡിലീറ്റുചെയ്ത ചില നിർണായകവിവരങ്ങൾ വീണ്ടെടുക്കാനായി എന്നും കോടതിയെ അറിയിച്ചിട്ടുണ്ട് .മറ്റുവിവരങ്ങൾ വീണ്ടെടുക്കാൻ സമയം ആവശ്യമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന തുടരന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് ഹർജി ഫയൽചെയ്തിരുന്നു. ഇതിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. കേസിൽ കക്ഷിചേർന്ന നടിയുടെ വാദം പൂർത്തിയാകാത്തതിനെത്തുടർന്ന് ഹർജി വ്യാഴാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ്.
ശബ്ദസാംപിൾ എടുക്കാൻ കോടതി അനുമതിനൽകി. എങ്കിലും പ്രതികൾ ഹാജരാകുന്നില്ലെന്ന ആരോപണം പ്രോസിക്യൂഷൻ ഉന്നയിച്ചു . അന്വേഷണം ഇപ്പോൾ അന്തിമഘട്ടത്തിലാണ്. അന്വേഷണം പൂർത്തിയാക്കുന്നകാര്യത്തിൽ കോടതിക്ക് സമയപരിധി നിശ്ചയിക്കാം. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണനും പ്രോസിക്യൂഷനായി ഹാജരായി എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഹീനമായ ആക്രമണമാണ് തനിക്കെതിരേ നടന്നതെന്നും അതിനുപിന്നിൽ ആരായിരുന്നെന്ന് കണ്ടെത്തണമെന്നും ആക്രമിക്കപ്പെട്ട നടിക്കായി ഹാജരായ സീനിയർ അഭിഭാഷകൻ എസ്. ശ്രീകുമാർ പറഞ്ഞു. സത്യം കണ്ടെത്താനാണ് കോടതിയുടെ അനുമതിയോടെ തുടരന്വേഷണം നടക്കുന്നതെന്നും ദിലീപ് പ്രതിയാണോ അല്ലയോ എന്നത് അന്വേഷണത്തിലൂടെയല്ലേ കണ്ടെത്തേണ്ടതെന്നും നടി വ്യക്തമാക്കി.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി പറഞ്ഞു . നടിയെ ആക്രമിച്ച കേസിൽ ആദ്യം രണ്ടുമാസവും പിന്നീട് ആറുമാസവും ഇപ്പോൾ വീണ്ടും രണ്ടുമാസവും അന്വേഷണം നടത്തി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണം മാർച്ച് ഒന്നോടെ പൂർത്തിയാക്കാനാകില്ലേ എന്നും കോടതി ചോദിക്കുകയുണ്ടായി.
ഒരാളുടെ വെളിപ്പെടുത്തലിന്റെ മാത്രം കാര്യമല്ലേയുള്ളൂവെന്നും കോടതി പറഞ്ഞു . എന്നാൽ, പല കാര്യങ്ങളും ക്രൈംബ്രാഞ്ചിന്റെ മാത്രം നിയന്ത്രണത്തിലല്ലെന്നും അതിനാൽ കൂടുതൽ സമയം വേണമെന്നുമായിരുന്നു പ്രോസിക്യൂഷൻ നൽകിയ മറുപടി.
https://www.facebook.com/Malayalivartha


























