പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള വിചാരണ നടപടികള്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് (പോക്‌സോ) കോടതിയില്‍ ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള വിചാരണ നടപടികള്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് (പോക്‌സോ) കോടതിയില്‍ ആരംഭിച്ചു.
വിചാരണയുടെ ഭാഗമായി കോടതി കഴിഞ്ഞ ദിവസം മോന്‍സണിനെതിരെ കുറ്റം ചുമത്തുകയും സാക്ഷികള്‍ക്ക് സമന്‍സ് അയക്കുകയും ചെയ്തിരുന്നു.
2009ലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. തുടര്‍പഠനത്തിന് സഹായിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി 17കാരിയെ പീഡിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും പതിമൂന്നോളം വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈ കേസ് അടക്കം പതിനാറോളം കേസുകളുള്ള മോന്‍സണ്‍ അറസ്റ്റിലായ അന്ന് മുതല്‍ വിയ്യൂരിലെ അതിസുരക്ഷ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.
മോന്‍സണിന്റെ മാനേജറായ ജോഷിക്കെതിരെയും പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസ് നിലവിലുണ്ട്. ജോഷിയുടെ കേസില്‍ രണ്ടാം പ്രതിയാണ് മോന്‍സന്‍.
"
https://www.facebook.com/Malayalivartha


























