കൊവിഡ് ചില്ലറക്കാരനല്ല! ഒരു മാസത്തിനുള്ളിൽ 40 കിലോയുണ്ടായിരുന്ന ശരീരഭാരം 20 കിലോയിലേയ്ക്ക് എത്തി! 'അമ്മേ, ശ്വാസം കിട്ടാതെ ഞാൻ മരിക്കും...’ എന്നു നിലവിളിച്ചു കൊണ്ടിരുന്ന മകളുടെ വേദന കണ്ടുനിൽക്കാനാവാതെ നീറി അമ്മ; സംസാരശേഷിയും ചലനശേഷിയുമില്ലാതെഒരേ കിടപ്പ്... നീറുന്ന കാഴ്ച്
കൊവിഡ് ചില്ലറക്കാരനല്ല. എത്രപേരെയാണ് ഈ ഇത്തിരിക്കുഞ്ഞൻ വൈറസ് നമ്മിൽ നിന്നും അകറ്റിയത്. ഇന്നും ലോകം ജാഗ്രതയോടെയാണ് ഈ കോവിഡിനെ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ കോവിഡ് മൂലം ദുരിതമാ മാത്രം അനുഭവിക്കേണ്ടിവന്ന പെൺകുട്ടിയുടെ അവസ്ഥയാണ് വാർത്തകളിൽ നിറയുന്നത്. കോവിഡ് പിടിമുറുക്കിയതോടെ 40 കിലോയുണ്ടായിരുന്ന ശരീരഭാരം 20 കിലോയിലേയ്ക്ക് എത്തിയിരിക്കുകയാണ്. അതും ഈ അവസ്ഥയിലേയ്ക്ക് എത്തിയത് ഒരു മാസത്തിനുള്ളിലാണ്.
തൃശൂർ വിമല കോളജിലെ ഒന്നാം വർഷ ബിഎ സോഷ്യോളജി വിദ്യാർഥിനിയായ ആഷ്ലിൻ. പൊന്നുമകളുടെ അവസ്ഥയിൽ നെഞ്ചുനീറി കഴിയുകയാണ് ഇവിടെ ഈ അമ്മ. 'അമ്മേ, ശ്വാസം കിട്ടാതെ ഞാൻ മരിക്കും....’ എന്നു നിലവിളിച്ചു കൊണ്ടിരുന്ന മകളുടെ വേദന കണ്ടുനിൽക്കാനാവാതെ നീറുകയാണ് ആഷ്‌ലിയുടെ അമ്മ. ചേറൂർ തേറാട്ടിൽ പരേതനായ ബേബിയുടെയും ഷീലയുടെയുടെയും മകളാണ് ആഷ്‌ലിൻ.
കോവിഡ് പിടിപെട്ടതിന് പിന്നാലെ ഉണ്ടായ ന്യൂമോണിയ വഷളായതാണ് മരണത്തിന്റെ അടുത്തുവരെ എത്തിക്കാൻ കാരണമായത്. പനിയും വിറയലും ശ്വാസതടസ്സവും നിർത്താത്ത തന്നെ ഛർദിയും ആയിരുന്നു തുടക്കം. ഒരു മാസത്തോളം ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും രോഗകാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശേഷം, ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നെഞ്ചിലാകെ നീർക്കെട്ടു കണ്ടെത്തിയതോടെ മെഡിക്കൽ കോളേജിലേക്കു മാറ്റിയിരുന്നു. ന്യുമോണിയ മൂർച്ഛിച്ച് അവസ്ഥ മോശമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഇതുകൂടാതെ, ശ്വാസകോശത്തിൽ പഴുപ്പും വെള്ളവും നിറയുകയുണ്ടായിരുന്നു. ഒരു മാസത്തിലധികം ട്യൂബിട്ടു കുത്തിയെടുത്തു നീക്കുകയും ചെയ്തു. ഈ സമയം ഭക്ഷണം പോലും കഴിക്കാൻ സാധിച്ചിരുന്നില്ല. കുടൽ ചുരുങ്ങിയ അവസ്ഥയിലായി. ഇക്കാലത്ത് ഭക്ഷണമില്ലാതെ തന്നെ കുടൽ ചുരുങ്ങി, ശരീരം ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലായി മാറി. നെഞ്ചിന്റെ വശം കീറി ശസ്ത്രക്രിയ വേണ്ടി വന്നു. പിന്നാലെ സംസാരശേഷിയും ചലനശേഷിയുമില്ലാതെ ഒരേ കിടപ്പ് കിടന്നു.
അതേസമയം മാസങ്ങളോളം ആശുപത്രിയിൽ ആയിരുന്നതിനാൽവാടക വീട് നഷ്ടപ്പെടുകയും ചെയ്തു. മകളുടെ അവസ്ഥ മോശമായതിനാൽ ഹോട്ടൽ തൊഴിലാളിയായ ഷീലയ്ക്ക് ജോലിക്കും പോകാൻ കഴിയാതെയായി മാറി. വിമല കോളേജ് അധികൃതരുടെ സഹായത്താൽ വിയ്യൂരിൽ തൽക്കാലം കിട്ടിയ വാടക വീട്ടിലാണിപ്പോൾ ഇരുവരും താമസിക്കുന്നത്. പതിയെ നടക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് ഒരു പ്രതീക്ഷയാണ് ഷീലയ്ക്ക്. നിശ്ചിതകാലം കൊണ്ടു ശരീരഭാരം തിരികെ പിടിക്കേണ്ട അവസ്ഥയായതിനാൽ തന്നെ ഓരോ 2 മണിക്കൂർ ഇടവേളയിലും വൈറ്റമിൻ അടങ്ങിയ ഭക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. മകളുടെ ആരോഗ്യം മാത്രമാണ് ഇപ്പോൾ ഷീലയ്ക്ക് മുന്നിൽ ഉള്ളത്.
https://www.facebook.com/Malayalivartha


























