സംസ്ഥാന സര്‍ക്കാരിന് ആശ്വാസം... കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ശരിവെച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

സംസ്ഥാന സര്‍ക്കാരിന് ആശ്വാസം... കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ശരിവെച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.
കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്.
നേരത്തെ സിംഗിള്‍ ബെഞ്ചും ഈ നിയമനം അംഗീകരിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയിരിക്കുന്നത്.
ഇനി ഈ ഉത്തരവ് ചോദ്യം ചെയ്യണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കണം. ഏറ്റവും പ്രധാനപ്പെട്ട നിയമപ്രശ്നമായി കോടതി പരിഗണിച്ചത് ആദ്യ നിയമനവും പുനര്‍ നിയമനവും സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളാണ്. ആദ്യ നിയമനത്തിലാണ് പ്രായപരിധി അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടത്.
സെര്‍ച്ച് കമ്മറ്റി അടക്കമുള്ള കാര്യങ്ങള്‍ വേണ്ടത് ആദ്യ നിയമനത്തിലാണ്. പുനര്‍ നിയമനത്തിലും ഇതേ മാനദണ്ഡങ്ങള്‍ പിന്തുടരണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇതാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരാകരിച്ചത്.
https://www.facebook.com/Malayalivartha


























