സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനു നേരിട്ടുള്ള ബാധ്യതയില്ലെന്നും പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും ധനമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനു നേരിട്ടുള്ള ബാധ്യതയില്ലെന്ന് ധനമന്ത്രി . പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പദ്ധതിക്കുള്ള വിദേശ വായ്പയുടെ വ്യവസ്ഥകള്‍ ഡിപിആര്‍ അംഗീകരിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളൂ.
സില്‍വര്‍ ലൈനിലെ ബ്രോഡ്‌ഗേജ്, സ്റ്റാന്‍ഡേര്‍ഡ് ഗേജ് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു. സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലോകത്താകമാനം അംഗീകരിച്ചിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. ഡിപിആര്‍ അംഗീകരിച്ചാല്‍ മാത്രമേ വിദേശ വായ്പ സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ച ആരംഭിക്കുവെന്നും മന്ത്രി വ്യക്തമാക്കി.
ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുത്. പദ്ധതിക്കായുള്ള കടമെടുപ്പ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കില്ല.
കടം എടുക്കുന്നത് കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കും. കടം കയറി കേരളവും കേരളത്തിലെ ജനങ്ങളും നശിച്ച് പോകില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























