പത്തടിപ്പാലത്തു മെട്രോ പാളത്തിൽ നേർത്ത ചെരിവു വന്നതിന്റെ യഥാർഥ കാരണം കണ്ടെത്താനായില്ല; എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നതിന്റെ കാരണം കണ്ടെത്തുന്നതിന് അൾട്രാ സോണിക് ടെസ്റ്റും സോയിൽ ബോർ ടെസ്റ്റും നടത്താൻ നിർദ്ദേശം നൽകി ഇ ശ്രീധരൻ

പത്തടിപ്പാലത്തു മെട്രോ പാളത്തിൽ നേർത്ത ചെരിവുണ്ടെന്നും കാരണമെന്തെന്നും കണ്ടെത്താൻ ഇ ശ്രീധരന് അടക്കമുള്ള വ്യക്തികളുടെ സഹായം തേടിയിരുന്നു. പത്തടിപ്പാലം സന്ദർശിച്ചശേഷം അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞു രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹം. പത്തടിപ്പാലത്തു മെട്രോ പാളത്തിൽ നേർത്ത ചെരിവുണ്ടെന്നും പക്ഷേ, അതിന്റെ യഥാർഥ കാരണം കണ്ടെത്താനായില്ലെന്നും അവിടം സന്ദർശിച്ച ഇ. ശ്രീധരൻ വ്യക്തമാക്കി.
എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നതിന്റെ കാരണം കണ്ടെത്തുന്നതിന് അൾട്രാ സോണിക് ടെസ്റ്റും സോയിൽ ബോർ ടെസ്റ്റും നടത്താൻ ഇ ശ്രീധരൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. എന്നാൽ ഈ പരിശോധനകളുടെ ഫലം കാത്തുനിൽക്കാതെ തന്നെ അടിയന്തരമായി അഡീഷനൽ പൈലിങ് നടത്തി പാലത്തെ ബലപ്പെടുത്തുന്ന പണി തുടങ്ങാനും അദ്ദേഹം നിർദേശം നൽകി കഴിഞ്ഞു .അൾട്രാ സോണിക് പരിശോധന നടത്തുന്നത്
നിലവിലുള്ള പൈലിങ്ങിനു ക്ഷതം സംഭവിച്ചോ എന്നും ഭൂമിക്കടിയിലെ പാറയിൽ തന്നെ പൈലിങ് ഉറച്ചു നിൽക്കുന്നുണ്ടോ എന്നും പരിശോധിക്കാനുമാണ്. പൈലിനും പൈൽ കാപ്പിനും കേടില്ല. പാലത്തിനു സംഭവിച്ച ചെരിവു കാരണം പാളത്തിന്റെ അലൈൻമെന്റിനും നേരിയ വ്യതിയാനം സംഭവിച്ചിട്ടുണ്ട് എന്നതാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത് .
എന്നാൽ ഇത് അപകടകരമായ സഹചര്യമല്ല എന്നതിനാൽ സർവീസ് നിർത്തിവയ്ക്കേണ്ടതില്ല എന്ന നിർണായക കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി .കനത്ത മഴയ്ക്കു ശേഷം മണ്ണിന്റെ ഘടനയിൽ മാറ്റമോ മണ്ണ് നഷ്ടപ്പെടുന്ന (സോയിൽ ലോസ്) അവസ്ഥയോ ഉണ്ടായോ എന്നും പരിശോധിക്കേണ്ടതായി വരുമെന്നും ഈ ശ്രീധരൻ പറഞ്ഞു .
മെട്രോ നിർമാണച്ചുമതലയുണ്ടായിരുന്ന ഡിഎംആർസിയുടെ മുഖ്യ ഉപദേശകനായിരുന്നു ഇ. ശ്രീധരൻ. പദ്ധതിയുടെ ഡിസൈൻ കൺസൽറ്റന്റായ ‘ഇൗജിസ്’ പ്രതിനിധികൾക്കൊപ്പം രാവിലെയാണു പത്തടിപ്പാലത്ത് എത്തിയത്. തുടർന്ന് കെഎംആർഎൽ ഓഫിസിൽ എംഡി ലോക്നാഥ് ബെഹ്റ, കെഎംആർഎൽ ഡയറക്ടർമാർ, ജനറൽ മാനേജർമാർ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി. ഇതുവരെ നടത്തിയ പരിശോധനകളുടെ വിവരങ്ങളും മണ്ണിന്റെ ഘടനയുടെ റിപ്പോർട്ടും ചർച്ച ചെയ്തു.
പരിശോധനാ റിപ്പോർട്ടും കണക്കുകളും വച്ച് ഇനി എന്തു ചെയ്യണമെന്ന കാര്യം തീരുമാനിക്കുമെന്നു കെഎംആർഎൽ അറിയിച്ചു. അറ്റകുറ്റപ്പണി പൂർത്തിയാകും വരെ ഇപ്പോഴുള്ള വേഗ നിയന്ത്രണം തുടരുവാനാണ് തീരുമാനം . പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളിലെ തേയ്മാനം മൂലവും ചെരിവുണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു .അങ്ങനെയെങ്കില്‍ ബുഷ് മാറ്റിവച്ചാല്‍ പ്രശ്‌നം തീരും. വയഡക്ടിന്റെ ചെരിവാണെങ്കിലും പരിഹരിക്കാനാകും.
എന്നാല്‍ തൂണിനു ചെരിവുണ്ടെങ്കില്‍ പ്രശ്‌നം ഗുരുതരമാകും.അതേസമയം, തൂണിന്റെ ചെരിവാണെങ്കില്‍ പോലും അത് പരിഹരിക്കാന്‍ കഴിയുമെന്ന് എന്‍ജിനീയര്‍മാര്‍ ചെരിവ് കണ്ടെത്തിയ സമയത്ത് പറഞ്ഞിരുന്നു. ഡി.എം.ആര്‍.സിയുടെ മേല്‍നോട്ടത്തിലാണ് ആലുവ മുതല്‍ പേട്ടവരെയുള്ള 25 കിലോമീറ്റര്‍ മെട്രോ നിര്‍മിച്ചത്. തകരാര്‍ ഡി.എം.ആര്‍.സിയെ അറിയികുകയായിരുന്നു . കോവിഡ് നിബന്ധനകളില്‍ ഇളവുകള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ തിങ്കള്‍ മുതല്‍ ട്രയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറച്ചിരുന്നു.
https://www.facebook.com/Malayalivartha


























