ഭരതന്റെ സ്വപ്ന സിനിമയായ 'വൈശാലിക്ക്' ശേഷം ജീവിതം തകർന്നടിഞ്ഞു; ഭര്‍ത്താവിന്റെ ആ സ്വഭാവം ലളിതയെ തളര്‍ത്തി; ഭരതനും പത്മരാജനുമെല്ലാം സഹായിച്ച് സിനിമയിലെത്തിയ സൂപ്പർതാരത്തോട് പണം ചോദിച്ചപ്പോഴുള്ള മറുപടി വാശിയുണ്ടാക്കി; 50000 രൂപ തിരിച്ച് കൊടുക്കുമെന്ന് പറഞ്ഞു; ലളിതയുടെ കഷ്ടപ്പാടറിഞ്ഞ് സഹായ ഹസ്തം നീട്ടിയത് ഈ താരങ്ങൾ; ഭരതൻ മരിച്ചപ്പോൾ മഞ്ജു വാര്യർ ഫോണിലൂടെ വിളിച്ചു പറഞ്ഞ കാര്യം ഇതാണ്

ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യരും അവരവരുടേതായ ദുഃഖങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നു പോകുന്നവരാണ്. ഇന്ന് നമ്മൾ വിജയത്തിന്റെയും നേട്ടങ്ങളുടെയും കൊടുമുടികളിൽ കാണുന്ന പലരും കല്ലുംമുള്ളും പിന്നിട്ട പാതകളിലൂടെ നടന്നു കയറിയവരാണ് എന്നതാണ് ജീവിത യാഥാർത്ഥ്യം. നടി കെപിഎസി ലളിതക്കുമുണ്ട് ജീവിതത്തിൽ ആരും അറിയാതെ പോയ ചില ദുരിത കഥകൾ.
ജീവിതത്തിലെ കയ്പ്പുകളും ചെറുത്തുനിൽപ്പുകളും വേദനകളും കണ്ണുനീരും ഒക്കെ താണ്ടിയ കുറെ ജീവിതകഥകൾ..........വീടും ദാമ്പത്യവും ഒക്കെ കഷ്ടപ്പാടുകളിലൂടെ കടന്നു പോയ കാലങ്ങൾ...അന്നൊക്കെ അവർക്ക് താങ്ങായി മാറിയ ചില സഹപ്രവർത്തകരുണ്ട്. ദിലീപിന്റേയും സുരേഷ് ഗോപിയുടേയും മമ്മൂട്ടിയുടേയുമൊക്കെ കരുതൽ കെ പി എ സി ലളിതയ്‌ക്ക് ഉണ്ടായിട്ടുണ്ട്. ജീവിതത്തിൽ നടിയ്ക്ക് വലിയ വില്ലനായി മാറിയത് കടമാണ് . സിനിമയിൽ കുറച്ചു പേർ ആ ഘട്ടങ്ങളിൽ ലളിതയെ സഹായിച്ചു .
ഭർത്താവിന്റെ ജീവിത ശൈലീകൾ പലപ്പോഴും ഒരു ലെളിതയ്ക്ക് തിരിച്ചടിയായിമാറി. താളം തെറ്റിയ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. തനിക്ക് കിട്ടുന്ന സകലതും പലർക്കായി നൽകും. ഈ ജീവിതം ലളിതയെ തളർത്തുകയുണ്ടായി. ഭരതന്റെ സ്വപ്‌ന സിനിമയായിരുന്നു 'വൈശാലി' . ഈ സിനിമ കഴിഞ്ഞതോടെ ചെന്നൈയിൽ വൈശാലി എന്ന പേരിൽ ഭദ്രൻ ഒരു വീടു വച്ചു. വൈശാലിയെന്ന വീടിന്റെ കടം താങ്ങാനുള്ള ശേഷി അവർക്കുണ്ടായിരുന്നില്ല. ആ വീടും വിൽക്കുന്ന അവസ്ഥ വരെയുണ്ടായി .
ഭരതന്റെ മരണം ജീവിതത്തെ മാറ്റി മറിച്ചു . ജീവിതത്തിന്റെ കഷ്ടപ്പാടുകൾ ലളിത വഹിക്കേണ്ടി വന്നു . വലിയൊരു സാമ്പത്തിക ബാധ്യത തന്നെയുണ്ടായിരുന്നു. അതോടൊപ്പം മകളേയും മകനേയും നോക്കുകയും വേണം . അങ്ങനെ ആ ഭാരങ്ങൾ തോളിലേറ്റി ലളിത മുന്നോട്ട് ഇഴഞ്ഞു . ആകെ പ്രതീക്ഷയുണ്ടായിരുന്നത് മകനിലയിരുന്നു. ആ മകന്റെ ജീവിതത്തിൽ വിവാദങ്ങളും അപകടവും കടന്ന് വന്നതോടെ തളർന്നു. മുറിയടച്ച് അകത്തിരുന്ന മകനെ അഭിമുഖീകരിക്കാൻ ആ അമ്മയ്‌ക്ക് സാധിച്ചില്ല .
സകല ജീവിത ഭാരങ്ങളെയും അതിജീവിച്ച് സിദ്ധാർത്ഥ് ജീവിതത്തിലേക്ക് മടങ്ങിയപ്പോൾ ലളിതയെ രോഗം പിടി മുറുക്കി. അഭിനയ ജീവിതത്തെ പോലും തകർത്തരോഗാവസ്ഥ. മകളുടെ വിവാഹ സമയത്തും അവർ കഷ്ട്ടപ്പെട്ടു . ഭരതനും പത്മരാജനുമെല്ലാം സഹായിച്ച് സിനിമയിലെത്തിയ മലയാളത്തിലെ സൂപ്പർതാരത്തോട് പണം ചോദിച്ചപ്പോൾ തന്റെ ഭാര്യയോട് ചോദിക്കാനായിരുന്നു മറുപടി . 50000 രൂപ വിവാഹത്തിന് സമ്മാനമായി നൽകി. അത് തിരിച്ചു കൊടുക്കുമെന്ന് ലളിത മനസ്സിലുറച്ചിരുന്നു .
ദിലീപായിരുന്നു മകളുടെ വിവാഹത്തിന് കൂടുതൽ സഹായിച്ചത് . ഭാരതൻ മരിച്ച സമയത്തുള്ള കടം വീട്ടാൻ ദിലീപ് സഹായിക്കുകയുണ്ടായി. ലളിതേച്ചിക്കു പണത്തിന്റെ ആവശ്യമുണ്ടെന്ന് ദിലീപേട്ടൻ പറഞ്ഞിരുന്നു. അതുകൊടുത്തയച്ചിട്ടുണ്ടെന്ന് മഞ്ജുവാണു വിളിച്ചുപറഞ്ഞത്. മകന്റെ അപകട സമയത്തും ദിലീപ് സഹായിച്ചു.
ചികിൽസാ സമയത്ത് സുരേഷ് ഗോപിയും സഹായിച്ചു തന്നെ സഹായിച്ചവരെ വെളിപ്പെടുത്തുന്ന ആളായിരുന്നു ലളിത. ലളിത ഫോണിൽ വിളിക്കുമ്പോൾ പണം കടം ചോദിക്കാൻ വിളിക്കുന്നതാണോ പേടിച്ച നടന്മാരും നടിമാരുമുണ്ടായിരുന്നു. നടനും സംവിധായകനുമായ ലാൽ ലളിതയുടെ മകളുടെ വിവാഹത്തിനു സഹായിച്ചു . ഫാസിലും ജയരാജും സഹായിച്ചതായി അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ജെയാറാമിനെപ്പോലുള്ള നടന്മാരും ഈ ഘട്ടത്തിൽ സഹായിച്ചു. വാടക്കാഞ്ചേരിയുടെ മരുമകൾ എന്ന വിളി എല്ലായ്‌പ്പോഴും താരം ഇഷ്ടപ്പെട്ടിരുന്നു.
കെപിഎസി ലളിതയുടെ ചികിൽസാ സഹായത്തിൽ വിവാദമുണ്ടായപ്പോൾ ബിജെപി നേതാവ് കൂടിയായ സുരേഷ് ഗോപി എം പി ആ സഹായത്തെ അനുക്കൂലിച്ചിരുന്നു . ബിജെപി എതിർക്കുമ്പോളാണ് സുരേഷ് ഗോപി വേറിട്ട അഭിപ്രായം പറഞ്ഞത് . ''അവരുടെ അവസ്ഥ സർക്കാർ അറിഞ്ഞിട്ടാവാം സഹായം നൽകുന്നത്. നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നൽകിയത് സർക്കാരാണ്. സർക്കാരിന്റെ മുന്നിൽ അപേക്ഷ വന്നിട്ടുണ്ടാവും. അപ്പോൾ സർക്കാർ അത് പരിശോധിച്ച് കാണും. അവർക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാവും ഇങ്ങനെയൊരു തീരുമാനമെടുത്തത്''- സുരേഷ് ഗോപി അന്ന് പറഞ്ഞത്.
https://www.facebook.com/Malayalivartha


























