ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ ;സഭയില്‍ പിണറായിയെ നിര്‍ത്തിപ്പൊരിച്ച് വി.ഡി.സതീശന്‍

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നിയമ സഭയില്‍ പറഞ്ഞാണിത്. എത്ര സത്യമാണിത്. കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം. ഏറ്റവും ഒടുവിലത്തെ സംഭവം. മാത്രമല്ല സംസ്ഥാനത്ത് ഈ ഇടെയായി ഉണ്ടാകുന്ന അക്രമങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിവിജയന്‍ ഇതിനെതിരെ ഒരു നടപടി എടുത്ത് കേരളം കണ്ടിട്ടുണ്ടൊ?... എല്ലാം പിണറായിയുടെ കണ്ണില്‍ ഒറ്റപ്പെട്ട സംഭവം. ഇന്ന് അതിനുള്ള മറുപടി കേരളം പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ മുഖത്തു നോക്കി തന്നെ പറഞ്ഞിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍..
എല്ലാം ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഇത്തരം 'ഒറ്റപ്പെട്ട സംഭവം' പതിവാവുകയാണ് കേരളത്തില്‍. കാപ്പനിയമം നോക്കുകുത്തിയായെന്നും സിപിഎം ജില്ലാ സെക്രട്ടറിമാര്‍ ജില്ലാ പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നതാണു ഇത്രേം കുഴപ്പങ്ങള്‍ക്കു കാരണമെന്നും സതീശന്‍ പറഞ്ഞു. താങ്കള്‍ പോയി നോക്കിയോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പരിഹസിക്കേണ്ടെന്നു സതീശനും തിരിച്ചടിച്ചു.
പൊലീസിന്റെ നിഷ്‌ക്രിയത്വം കാരണമാണ് ഹരിദാസന്‍ കൊല്ലപ്പെട്ടത് എന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു. ഭീഷണി ഉണ്ടെന്ന് ഹരിദാസന്‍ പറഞ്ഞിട്ടും പൊലീസ് നടപടി എടുത്തില്ല. വടക്കേ മലബാറില്‍ ബോംബ് നിര്‍മാണം കുടില്‍ വ്യവസായം പോലെയായെന്നും ഷംസുദീന്‍ പറഞ്ഞു. കൊലക്കത്തി എടുത്തവര്‍ താഴെ വച്ചാല്‍ പ്രശ്‌നം അവസാനിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
എന്നാല്‍ ബിജെപി-ആര്‍ എസ്എസ് പ്രവര്‍ത്തകരാണ് തലശ്ശേരി കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം ആരോപണം. ആര്‍എസ്എസ് - സിപിഎം പോര്‍വിളി കണ്ണൂരിനെ നേരത്തെയും ചോരക്കളമാക്കിയതാണ്. ഈ ചോരക്കളി പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ഇന്നലെ സതീശന്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് കൊല്ലും കൊലയും അക്രമസംഭവങ്ങളും സര്‍വസാധാരണമായെന്നും ക്രമസമാധാനനില പൂര്‍ണ്ണമായും തകര്‍ന്നുവെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. കൊലവിളി മുഴക്കി ഗുണ്ടാ സംഘങ്ങള്‍ പൊലീസിനെ പോലും വെല്ലുവിളിക്കുകയാണ്. ജനങ്ങളുടെ ജീവന് സുരക്ഷിതത്വവുമില്ല. പൊലീസും ആഭ്യന്തര വകുപ്പും നിഷ്‌ക്രിയമാണ്. പൊലീസിനെ ഭരിക്കുന്നത് സി.പി.എമ്മാണ്. ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. സര്‍ക്കാരിന് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ്. ഒറ്റപ്പെട്ട സംഭവം എന്നത് കേരളത്തിലെ ഏറ്റവും വലിയ തമാശയായി മാറികഴിഞ്ഞവെന്നും സതീശന്‍ പരിഹസിച്ചു. പ്രതിപക്ഷം പല തവണ പറഞ്ഞ ഇക്കാര്യത്തിന് അടിവരയിടുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്നതെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.
തലശ്ശേരി പുന്നോലില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതിക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബിജെപി നേതൃത്വത്തിന്റെ അറിവോടെ ആര്‍ എസ് എസ് ബിജെപി സംഘമാണ് കൊലപാതകം നടത്തിയതെന്ന് സിപിഎം സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ ആരോപിച്ചു. ക്ഷേത്രത്തിലെ സംഘര്‍ഷം കൊലപാതകം വരെ എത്തിച്ചത് ബി ജെ പി കൗണ്‍സിലറുടെ പ്രകോപന പ്രസംഗമാണെന്നും സി പി എം ആരോപിക്കുന്നു. എന്നാല്‍ കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha


























