ക്രൂരമർദ്ദനത്തിന് ഇരയായി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ശരീരോഷ്മാവും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിൽ

ക്രൂരമർദ്ദനത്തിന് ഇരയായി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ശരീരോഷ്മാവും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലായി. തലച്ചോറിലെ നീർക്കെട്ട് കുറയാനും അപസ്മാരം വരാതിരിക്കാനും മരുന്ന് നൽകിവരികയാണ്. തലയിലെ രക്തസ്രാവം കുറഞ്ഞിട്ടുണ്ട്. സുഷുമ്നാ നാഡിയോട് ചേർന്നുള്ള ഭാഗത്ത് രക്തസ്രാവമുണ്ടെന്ന് സ്കാനിംഗിൽ കണ്ടെത്തി. ഇതിനുള്ള ചികിത്സ ആരംഭിച്ചു.
അടുത്തദിവസം കുട്ടിയെ വെന്റിലേറ്ററിൽനിന്ന് മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടമാർ.
കുട്ടിക്ക് എങ്ങനെയാണ് പരിക്കേറ്റതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല. മാതാവ് സൗമ്യയും അമ്മൂമ്മ സരസുവും മാനസികവിഭ്രാന്തിയുള്ളവരെപ്പോലെ പെരുമാറുന്നു. മൊഴി പരസ്പരവിരുദ്ധവുമാണ്. അമ്മയുടെ സഹോദരി സ്മിത, ഇവരുടെ സുഹൃത്തും പുതുവൈപ്പ് സ്വദേശിയുമായ ആന്റണി ടിജിൻ എന്നിവരിലേക്ക് അന്വേഷണം നീണ്ടിട്ടുണ്ട്.
കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പുലർച്ചെ രണ്ടോടെ സ്മിതയുടെ മകനുമായി ടിജിൻ സ്ഥലം വിട്ടതാണ് സംശയം ജനിപ്പിച്ചത്. ഫ്ളാറ്റു പൂട്ടി ഇറങ്ങിപ്പോകുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ടിജിനെതിരെ നേരത്തെയും പരാതികളുണ്ട്. അയൽവാസികളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്, കുമ്പളത്ത് താമസിക്കുമ്പോൾ ഇയാൾ അറസ്റ്റിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























