യുക്രെയിനില്‍ 25,000 ഇന്ത്യക്കാരുള്ളതില്‍ ഭൂരിപക്ഷവും മലയാളികളാണ്; യുദ്ധത്തിന്റെ നിഴലില്‍ കഴിയുന്ന യുക്രെയിനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം; ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി

യുദ്ധത്തിന്റെ നിഴലില്‍ കഴിയുന്ന യുക്രെയിനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിനു കത്തുനല്കി. യുക്രെയിനില്‍ 25,000 ഇന്ത്യക്കാരുള്ളതില്‍ ഭൂരിപക്ഷവും മലയാളികളാണ്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് അടിയന്തരമായി മടങ്ങാന്‍ എംബസി വീണ്ടും ആവശ്യപ്പെട്ടെങ്കിലും ആവശ്യത്തിന് വിമാനങ്ങളില്ല. യുക്രെയിനും ഇന്ത്യയ്ക്കും ഇടയില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. അതിലൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സുരക്ഷ മുന്‍നിര്‍ത്തി നാട്ടിലേക്കു മടങ്ങാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ നിര്‍ദേശം. ലക്ഷങ്ങള്‍ മുടക്കി ഉന്നതവിദ്യാഭ്യാസത്തിന് യുക്രെയിനില്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാനും നടപടി വേണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























