സർക്കാർ അനുമതിയില്ലാതെയാണ് പുസ്തകമെഴുതിയത്; ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ അനുമതിയില്ലാതെയാണ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ എം.ശിവശങ്കർ പുസ്തകമെഴുതിയതെന്ന് നിയമസഭയിൽ അദ്ദേഹം പറഞ്ഞു. നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. അനുമതിയില്ലാതെയായിരുന്നു ശിവശങ്കർ പുസ്തകം എഴുതിയതെന്ന കാര്യം ആദ്യമായിട്ടാണ് സർക്കാർ സ്ഥിരീകരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം .
സ്വർണക്കടത്ത് കേസിലെ പ്രതിയായ ശിവശങ്കർ ജയിലിൽ കിടന്ന കാലത്തെ അനുഭവങ്ങളാണ് പുസ്തകമാക്കിയത്. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിലെഴുതിയ പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെ കേസിലെ കൂട്ടുപ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞ സ്ഥിതിക്ക് ശിവശങ്കരന്റെ പുസ്തകത്തിന്റെ ഭാവി എന്താകും എന്നതാണ് ഏറ്റവും വലിയ ചോദ്യം.
ഇതു വരെയും മുഖ്യമന്ത്രി ശിവശങ്കറിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത് എന്നാൽ പെട്ടെന്നായിരുന്നു പുസ്തകത്തിനെതിരെ മുഖ്യമന്ത്രി തിരിഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. വലിയ കോളിളക്കം ആണ് 'അശ്വത്ഥാമാവ് വെറും ഒരു ആന'എന്ന ശിവശങ്കരന്റെ പുസ്തകം സൃഷ്ടിച്ചത്. ജയിലിൽ നിന്നിറങ്ങി മിണ്ടാതെ നടന്ന സ്വപ്നയെ വരെ ചൊടിപ്പിച്ച പരാമർശങ്ങൾ ഉള്ള ഒരു പുസ്തകമായിരുന്നു ശിവശങ്കർ എഴുതിയത്.
സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ പുസ്തകം എഴുതിയ ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ തല്‍ക്കാലം നടപടിയില്ല എന്ന നിലപടിൽ നിന്നും പെട്ടെന്നായിരുന്നു സർക്കാർ നിലപാട് മാറ്റിയത്. ആരെങ്കിലും പരാതി നല്‍കിയാല്‍ മാത്രമേ ഇക്കാര്യം സര്‍ക്കാര്‍ വിശദമായി പരിശോധിക്കൂ. നിലവില്‍, പരാതിയോ പരിശോധനയോ ഇല്ല.'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തില്‍ സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ ഇല്ലെന്നാണു ആദ്യത്തെ വിലയിരുത്തല്‍.
അതും നടപടി എടുക്കാതിരിക്കാന്‍ കാരണമാണ്. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സ് അനുസരിച്ച് കല, സാഹിത്യ സൃഷ്ടികള്‍ ഒഴികെ എഴുതുന്നതിന് അനുമതി വാങ്ങണം. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായ കാര്യങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ചു സര്‍ക്കാരിനു പരാതി ലഭിച്ചാല്‍ ശിവശങ്കറിനോടു വിശദീകരണം തേടുമെന്ന നിലപാടായിരുന്നു ആദ്യമെടുത്തിരുന്നത്.
നേരത്തെ എം ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന ആത്മകഥയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ വന്നിരുന്നു . അന്വേഷണ ഏജൻസികൾക്കും മാദ്ധ്യമങ്ങൾക്കും എതിരെ ശിവശങ്കർ പറഞ്ഞത് ശരിയാണ്. ഐഎഎസ് ഉദ്യോഗസ്ഥൻ പ്രതിയാക്കപ്പെട്ടതാണ് .
അനുമതി ഇല്ലാതെ പുസ്തകമെഴുതിയത് ചട്ട ലംഘനമാണോയെന്ന് സർക്കാർ പരിശോധിക്കട്ടെയെന്നും ആ നത്തലവട്ടം ആനന്ദൻ പ്രതികരിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പുതിയ നിലപാട് ഇനി ഇത്തരത്തിലുള്ള നീക്കങ്ങളിലേക്ക് പോകും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത് .
https://www.facebook.com/Malayalivartha


























