പ്രിയ നടിയെ ഒന്ന് കാണാൻ വൻജനപ്രവാഹം.... അവസാനമായി വടക്കാഞ്ചേരി നഗരസഭയിൽ പൊതുദർശനത്തിനെത്തിച്ചു; വടക്കാഞ്ചേരിയിലെ വീട്ടിൽ സംസ്‌കാരത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി

കെപിഎസി ലളിതയെ അവസാനമായി ഒരുനോക്ക് കാണാൻ പൊതുദർശനത്തിന് വച്ചയിടങ്ങളിലെല്ലാം വൻ ജനപ്രവാഹമായിരുന്നു. സിനിമാ രംഗത്തെ സഹപ്രവർത്തകരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ എത്തി അന്തിമോപചാരമർപ്പിച്ചു. 11.30ഓടെ വടക്കാഞ്ചേരിയിലേക്ക് വിലാപയാത്ര ആരംഭിച്ചു. തൃശൂർ സംഗീത നാടക അക്കാഡമി ഹാളിൽ പൊതുദർശനത്തിന് വച്ചു. ഇവിടെയും വൻ ജനപ്രവാഹമായിരുന്നു. ശേഷം കെപിഎസി ലളിതയുടെ ഭൗതിക ദേഹം വടക്കാഞ്ചേരി നഗരസഭയിൽ ഇപ്പോൾ പൊതുദർശനത്തിനായി എത്തിച്ചു. ഇതിന് ശേഷം വടക്കാഞ്ചേരി ഏങ്കക്കാട്ടെ 'ഓർമ്മ' എന്ന വീട്ടിലേക്ക് കൊണ്ടുപോകും. വടക്കാഞ്ചേരിയിലെ വീട്ടിൽ സംസ്‌കാരത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. അവസാനവട്ടം പ്രിയനടിയെ ഒരുനോക്കുകാണാൻ നഗരസഭാ പ്രദേശത്തും ജനപ്രവാഹമാണ്.
https://www.facebook.com/Malayalivartha


























