അപകടത്തിൽ പെട്ട് വീണ് കിടക്കുന്ന വ്യക്തിക്ക് നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെങ്കിൽ ആ വ്യക്തിയെ തൂക്കിയെടുത്ത് വാഹനത്തിൽ കയറ്റുന്ന സമയത്തോ ആശുപത്രിയിലേക്കുള്ള യാത്രയിലോ അവരുടെ സുഷുമ്‌നാ നാഡിക്ക് സ്‌ഥിരമായ ക്ഷതമേൽക്കാനും അവർ ആയുഷ്‌കാലം കിടപ്പിലാകാനും സാധ്യതയുണ്ട്; അതത് നാട്ടിലെ ഈ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ സഹായത്തോടെ ബേസിക് ട്രോമ കെയർ നമുക്കെല്ലാവർക്കും പഠിച്ചെടുക്കാൻ സാധിക്കും; മുന്നറിയിപ്പുമായി ഡോ. ഷിംന അസീസ്

അപകടത്തിൽ പെട്ട് വീണ് കിടക്കുന്ന വ്യക്തിക്ക് നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെങ്കിൽ ആ വ്യക്തിയെ തൂക്കിയെടുത്ത് വാഹനത്തിൽ കയറ്റുന്ന സമയത്തോ ആശുപത്രിയിലേക്കുള്ള യാത്രയിലോ അവരുടെ സുഷുമ്‌നാ നാഡിക്ക് സ്‌ഥിരമായ ക്ഷതമേൽക്കാനും അവർ ആയുഷ്‌കാലം കിടപ്പിലാകാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഡോ. ഷിംന അസീസ്. കുറിപ്പ് ഇങ്ങനെ;
താനൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്നും ഒരു യാത്രക്കാരി പുറത്തേക്ക് തെറിച്ച് വീഴുന്ന വാർത്തയും വീഡിയോയും സ്ട്രീമിൽ കണ്ടു. നിമിഷനേരം കൊണ്ട് അവിടെ ആളുകൾ ഓടിക്കൂടലും, അവരെ വാരിയെടുത്ത് ഓട്ടോയിൽ കയറ്റലും ആശുപത്രിയിലെത്തിക്കലുമെല്ലാം നടന്നു. ആ മനുഷ്യരുടെ ശുഷ്‌കാന്തിയെ, സഹജീവിയോടുള്ള കരുതലിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു. കൂട്ടത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടെ പറഞ്ഞോട്ടെ...
അപകടത്തിൽ പെട്ട് വീണ് കിടക്കുന്ന വ്യക്തിക്ക് നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെങ്കിൽ ആ വ്യക്തിയെ തൂക്കിയെടുത്ത് വാഹനത്തിൽ കയറ്റുന്ന സമയത്തോ ആശുപത്രിയിലേക്കുള്ള യാത്രയിലോ അവരുടെ സുഷുമ്‌നാ നാഡിക്ക് സ്‌ഥിരമായ ക്ഷതമേൽക്കാനും അവർ ആയുഷ്‌കാലം കിടപ്പിലാകാനും സാധ്യതയുണ്ട്.
അപകടം പറ്റി കിടക്കുന്നയാളെ അയാൾക്ക് പ്രത്യക്ഷത്തിൽ പരിക്കുകൾ ഇല്ലെങ്കിൽ പോലും പരമാവധി അനക്കാതെ കിടത്തി തന്നെ വേണം ആശുപത്രിയിൽ കൊണ്ട് പോകാൻ. അതിന് ഏറ്റവും നല്ലത് ട്രോമകെയർ ആംബുലൻസ് വിളിക്കുന്നതാണ്. അവർ ട്രോളിയിൽ അപകടം പറ്റിയ വ്യക്തിയുടെ ചലനങ്ങൾ പരിമിതപ്പെടുത്തി കിടത്തിയിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ട്രെയിനിംഗ് ലഭിച്ചവരാണ്.
ഇനി അത് ലഭ്യമാവാത്ത സാഹചര്യത്തിൽ അപകടം പറ്റിയ വ്യക്‌തിയെ തിക്കിത്തിരക്കിയല്ലാതെ കിടത്താൻ പറ്റുന്നത്ര വലിയ വാഹനങ്ങൾ ഉപയോഗിക്കാം. യാതൊരു കാരണവശാലും കുടിക്കാൻ വെള്ളം കൊടുക്കരുത്. പരിക്കിന്റെ സ്വഭാവമനുസരിച്ച് ഇത് ചിലപ്പോൾ വലിയ അപകടമുണ്ടാക്കിയേക്കാം.
വ്യക്തി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണെങ്കിൽ ആ വ്യക്തിയുടെ നട്ടെല്ല് എങ്ങനെയാണോ അതേ അവസ്ഥ നിലനിർത്തിക്കൊണ്ട് ഒരു തടി ഉരുട്ടുന്നത് പോലെ ഒരു വശത്തേക്ക് ഉരുട്ടി ചരിച്ച് കിടത്തി വായിലെയും മൂക്കിലെയും സ്രവങ്ങൾ ശ്വസനവ്യവസ്‌ഥയിലേക്ക് ഒഴുകുന്നത് തടയാം. മുറിവുകൾ ഉണ്ടെങ്കിൽ അവയിൽ വരിഞ്ഞ് മുറുക്കാതെ ഒരു തുണി കട്ടിയായി മടക്കിവെച്ച് അതിന് മീതെ രക്‌തപ്രവാഹം നിർത്തുന്നത് പോലെ പതുക്കെ കെട്ടുക.
അപകടം പറ്റുന്ന വ്യക്തിയെ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യുന്നതെങ്കിൽ ഒരു പക്ഷേ ആ അപകടം കൊണ്ട് ഉണ്ടായതിനേക്കാൾ വലിയ പരിക്കുകളും, ശരീരം തളർന്ന് പോകുന്ന അവസ്ഥ പോലെ ആയുഷ്‌കാലം നിലനിൽക്കുന്ന പല ദുരിതങ്ങളും സംഭവിക്കാൻ കാരണമായേക്കാം. അതത് നാട്ടിലെ ഈ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ സഹായത്തോടെ ബേസിക് ട്രോമ കെയർ നമുക്കെല്ലാവർക്കും പഠിച്ചെടുക്കാൻ സാധിക്കും.
https://www.facebook.com/Malayalivartha


























