അഭ്രപാളിയിൽ ലളിതാമ്മയുടെ കണ്ണ് നിറയുമ്പോൾ നാം അടക്കാനാകാത്ത സങ്കടത്താൽ പൊട്ടിക്കരഞ്ഞിട്ടുണ്ട്; ചിലപ്പോൾ അവർ ചിരിച്ചോണ്ടും നമ്മെ കരയിക്കും; ശ്വാസം കിട്ടാത്ത രീതിയിൽ ചിരിപ്പിച്ചിട്ടുണ്ട്; മനസിലിപ്പോൾ അവർ ചെയ്ത കഥാപാത്രങ്ങൾ കുത്തിയൊലിച്ചെത്തുകയാണ്; കുട്ടിക്കാലത്ത് കെ പി എ സി ലളിത എന്ന് കേൾക്കുമ്പോൾ 'കേപിയേസ്' എന്ന എന്തോ പരിചിതമല്ലാത്ത ഒരു പേര് ആയിരിക്കും ആ അമ്മയ്ക്ക് എന്നാണ് കരുതിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കുട്ടിക്കാലത്ത് കെ പി എ സി ലളിത എന്ന് കേൾക്കുമ്പോൾ 'കേപിയേസ്' എന്ന എന്തോ പരിചിതമല്ലാത്ത ഒരു പേര് ആയിരിക്കും ആ അമ്മയ്ക്ക് എന്നാണ് കരുതിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ . അദ്ദേഹം നടിയെ സ്മരിച്ച് കൊണ്ട് പറഞ്ഞത് ഇങ്ങനെ; കുട്ടിക്കാലത്ത് കെ പി എ സി ലളിത എന്ന് കേൾക്കുമ്പോൾ 'കേപിയേസ്' എന്ന എന്തോ പരിചിതമല്ലാത്ത ഒരു പേര് ആയിരിക്കും ആ അമ്മയ്ക്ക് എന്നാണ് കരുതിയത്. പിന്നെയാണ് മനസിലാക്കുന്നത് ഒരു വലിയ പ്രസ്ഥാനത്തെ തന്നെയാണ് അവർ പേരിൽ കൂടെ കൂട്ടിയത് എന്ന്.
അതുല്യ നടി , അത്ഭുത നടി അങ്ങനെ എന്ത് പറഞ്ഞാലും അതൊരു വിശേഷണത്തിനപ്പുറത്ത് സത്യത്തോട് ചേർന്ന് തന്നെ നില്ക്കും. എല്ലാ മലയാളികളെയും പോലെ അവർ എന്നെയും ചിരിപ്പിച്ചിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്, കരയിച്ചിട്ടുണ്ട്. അഭ്രപാളിയിൽ ലളിതാമ്മയുടെ കണ്ണ് നിറയുമ്പോൾ നാം അടക്കാനാകാത്ത സങ്കടത്താൽ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ചിലപ്പോൾ അവർ ചിരിച്ചോണ്ടും നമ്മെ കരയിക്കും... ശ്വാസം കിട്ടാത്ത രീതിയിൽ ചിരിപ്പിച്ചിട്ടുണ്ട് ...
മനസിലിപ്പോൾ അവർ ചെയ്ത കഥാപാത്രങ്ങൾ കുത്തിയൊലിച്ചെത്തുകയാണ്. മകളായി, അമ്മയായി, സഹോദരിയായി, ഭാര്യയായി, കാമുകിയായി, അങ്ങനെ വന്ന വേഷത്തിലൊക്കെ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴോർക്കുമ്പോൾ അവരുടേതല്ലാത്ത ഒരു സിനിമ പോലും മനസ്സിലേക്ക് വരുന്നത് തന്നെയില്ല. എന്തിനേറെ പറയുന്നു ഒരു 'മതിലി'നപ്പുറം ഒരു നോക്ക് പോലും നമ്മുക്ക് കാണാൻ കഴിയാഞ്ഞിട്ടും, ശബ്ദത്തിലൂടെ നാരായണി നമ്മുടെ മനസിൽ ചലനാത്മകമായി തന്നെയുണ്ട്.... അവർക്കെങ്ങും പോകാനാകില്ല, മലയാളിയുടെ ഓർമ്മകളുടെ മതിലുകൾക്കപ്പുറം അവർ ലളിതമായി, സുന്ദരമായി നിറഞ്ഞ് നില്ക്കുന്നു....
https://www.facebook.com/Malayalivartha


























