കിടപ്പുരോഗിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ഭാര്യ മരിച്ചു; കിടപ്പിലായ ഭര്‍ത്താവിന്റെ ദുരിതം താങ്ങാനാകാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് ഭാര്യ സുമതി പൊലീസിന് മൊഴി നല്‍കിയിരുന്നു

പാലിയോട് മണവാരിയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭാര്യ മരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഭാര്യ സുമതി (67)യാണ് വ്യാഴാഴ്ച മരിച്ചത്. മണവാരി വള്ളിച്ചിറ സ്വദേശിയായ ജ്ഞാനദാസിനെ (ഗോപി 72) കഴിഞ്ഞ നവംബര്‍ 19നാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
ഭാര്യ സുമതി (67) വീടിനു സമീപത്തെ വയലില്‍ ബോധരഹിതയായി കിടക്കുന്ന നിലയിലായിരുന്നു. 10 വര്‍ഷമായി കിടപ്പിലായിരുന്നു കൊല്ലപ്പെട്ട ജ്ഞാനദാസ്. രണ്ടു മക്കളുണ്ട്. സമീപത്തു താമസിക്കുന്ന മകന്റെ വീടുപണി നടക്കുന്നതിനാല്‍ താത്കാലികമായി തയ്യാറാക്കിയ ഷെഡിലായിരുന്നു ഇദ്ദേഹത്തെ കിടത്തിയിരുന്നത്.
സംഭവ ദിവസം രാവിലെ ഭക്ഷണം നല്‍കാനെത്തിയ മകനാണ് ജ്ഞാനദാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കിടപ്പുരോഗിയായ ഇദ്ദേഹത്തെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയാണെന്ന് പൊലീസ് കണ്ടെത്തി.
പക്ഷാഘാതംമൂലം കിടപ്പിലായ ഗോപിയുടെ ദുരിതം താങ്ങാനാകാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് ഭാര്യ സുമതി പൊലീസിന് മൊഴി നല്‍കി. കൊല്ലപ്പെട്ട ജ്ഞാനദാസിനെ ശുശ്രൂഷിക്കുന്നതില്‍ മനംമടുത്താണ് കൊലപാതകമെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ജയിലിലായിരുന്ന സുമതിക്ക് ചികിത്സാര്‍ത്ഥം ജാമ്യം നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha
























