പൊട്ടിപ്പാളീസാകും മുമ്പ് കോഴിക്കോടെത്തണം; ട്രെയിൻ പിടിച്ച് മേയറൂട്ടി ദാ പോണു

പരാജയപ്പെടുന്നതിന് മുമ്പ് മേയർ കോഴിക്കോടേക്ക് തിരിച്ചത് നന്നായി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പരാജയത്തിന് മുമ്പ് മേയർ കോഴിക്കോടേക്ക് തിരിച്ചത് നന്നായെന്നും ഇനി അവിടെ തന്നെ സ്ഥിരതാമസം ആകാം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദുർഭരണമാണ് പാർട്ടി മത്സരിക്കാൻ ഒരു സീറ്റ് പോലും നൽകാത്തതെന്നും താൻ പോയിട്ടെങ്കിലും രണ്ട് വോട്ട് എൽഡിഎഫിന് ലഭിക്കട്ടെ എന്ന് വിചാരിച്ച് കാണുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേ സമയം പാർട്ടി അനുമതി നൽകിയാൽ മാത്രമേ കോഴിക്കോടെക്ക് ഉള്ളൂ എന്നാണ് വിവരം. അങ്ങനെയെങ്കിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ലയായിരിക്കും. ബാലുശ്ശേരി എംഎൽഎയായ ആര്യയുടെ ജീവിത പങ്കാളി സച്ചിൻദേവ് കോഴിക്കോട്ടും മേയറുടെ ഭാരിച്ച ചുമതലകളുള്ള ആര്യ കുഞ്ഞുമായി തിരുവനന്തപുരത്തുമാണു താമസം. ഈ സാഹചര്യത്തിലാണു താമസവും രാഷ്ട്രീയപ്രവർത്തനവും കോഴിക്കോട്ടേക്കു മാറ്റാനുള്ള താൽപര്യം.
പാർട്ടി ഇക്കാര്യം സജീവമായി പരിഗണിക്കുന്നുവെന്നാണു വിവരം. ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയുമായാണ് ആര്യ 21–ാം വയസ്സിൽ തിരുവനന്തപുരം കോർപറേഷന്റെ മേയറായത്. കഴിഞ്ഞ ദിവസം മികച്ച മേയറാണെന്നു സിപിഎം അവകാശപ്പെടുന്ന സ്ഥിതിക്ക് ആര്യയെ എന്തുകൊണ്ടു തിരുവനന്തപുരത്തു വീണ്ടും മത്സരിപ്പിക്കുന്നില്ലെന്നു കഴിഞ്ഞദിവസം ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ചോദിച്ചിരുന്നു.
ഒരുചാനൽ ചർച്ചയ്ക്കിടെയാണ്, മുഖ്യ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷരുടെ സംവാദത്തിൽ ഇങ്ങനൊരു ചോദ്യം ഉയർന്നത്. മേയറായിരുന്നയാളെ ഡപ്യൂട്ടി മേയറാക്കാൻ വേണ്ടി മത്സരിപ്പിക്കില്ലെന്നും നിയമസഭയിലേക്കോ, പാർലമെന്റിലേക്കോ ആണു പരിഗണിക്കുകയെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി.
https://www.facebook.com/Malayalivartha

























