സങ്കടം സഹിക്കാൻ കഴിയാതെ മുത്തപ്പനെ കാണാനെത്തി! നിമിഷനേരങ്ങൾക്കുള്ളിൽ സമൂഹമദ്‌ഹ്‌ജ്യംങ്ങളിൽ വിഡിയോയും വൈറലായി, ഒടുവിൽ വിമർശനങ്ങളുടെ പെരുമഴ: വിഷമം വന്നപ്പോള്‍ എത്തിയതെന്ന് റംലത്ത്

മുസ്ലിം സമുദായത്തിൽപ്പെട്ട ഒരു സ്ത്രീ മുത്തപ്പന്റെ അടുക്കൽ പോയി തന്റെ വിഷമങ്ങൾ പങ്കുവെക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു വൈറലായത്. വീഡിയോയ്ക്ക് അഭിപ്രായങ്ങളുമായി നിരവധിപേരായിരുന്നു രംഗത്ത് എത്തിയത്. സങ്കടം സഹിക്കവയ്യാതായപ്പോള്‍ മുസ്ലിം യുവതി മുത്തപ്പന്‍ തെയ്യത്തിന്‍റെ അടുത്തുപോയതില്‍ സമുദായാംഗങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനം നേരിട്ട് റംലത്ത്.
ഹിജാബ് വിവാദത്തിനിടെ മുസ്ലിം സ്ത്രീയുടെ മുത്തപ്പന്‍ സന്ദര്‍ശനം ഇസ്ലാമിക മൗലിക ചിന്താഗതിക്കാര്‍ക്ക് എതിർപ്പായിരുന്നു. തുടർന്ന്, ഇവർക്കെതിരെ നല്ല രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു നടന്നത്.
കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങള്‍ ഏറെ ആഘോഷിച്ച വീഡിയോയാണ് ഒരു മുസ്ലീം സ്ത്രീയെ മുത്തപ്പന്‍ തെയ്യം ആശ്വസിപ്പിക്കുന്ന വീഡിയോ. സങ്കടം കൂടിയപ്പോഴാണ് ആശ്വാസത്തിനായി മുത്തപ്പനെ കാണാന്‍ എത്തിയതെന്ന് കാസര്‍കോട് വലിയ പറമ്ബ് സ്വദേശിനി എംടി റംലത്ത് പറയുന്നു. മുത്തപ്പന്‍ തെയ്യത്തെ കെട്ടിയാടിയതാകട്ടെ കണ്ണൂര്‍ കരിവെള്ളൂര്‍ വെള്‌ളച്ചാലിലെ സനില്‍ പെരുവണ്ണാന്‍ എന്ന കാലാകാരനും.
വീഡിയോ വൈറലായതോടെ കഷ്ടതകള്‍ തിരിച്ചറിഞ്ഞ് ഒരുപാട് പേര്‍ സഹായിക്കാന്‍ എത്തിയതായും റംലത്ത് വെളിപ്പെടുത്തി. എന്നാല്‍ സമുദായത്തിലെ ചില ഇടുങ്ങിയ ചിന്താഗതിക്കാര്‍ തനിക്കെതിരെ വിമര്‍ശനമുയര്‍ത്തിയതായും റംലത്ത് പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പായിരുന്നു മുംബൈയില്‍ ഹോട്ടല്‍ തൊഴിലാളിയായ ഭര്‍ത്താവ് കരീമിന് ജോലി നഷ്ടമായത്. മൂന്ന് മക്കളടങ്ങുന്ന കുടുംബജീവിതത്തില്‍ ഞെരുങ്ങി മുന്നോട്ട് പോവുകയാണ് റംലത്ത്.
https://www.facebook.com/Malayalivartha
























