പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; കേസില്‍ മദ്രസ്സ അധ്യാപകന്‍ അറസ്റ്റില്‍

പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ മദ്രസ്സ അധ്യാപകന്‍ അറസ്റ്റില്‍.പട്ടിമറ്റം കുമ്മനോട്, തയ്യില്‍ വീട്ടില്‍ ഷറഫുദീനെയാണ് (27) അറസ്റ്റ് ചെയ്തത്. മദ്രസ്സയോടു ചേര്‍ന്നുള്ള മുറിയില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചിരുന്നത്.
തടിയിട്ടപറമ്ബ് പോലീസ്സാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ വി.എം കേഴ്സന്‍റെ നേതൃത്വത്തില്‍ എസ്.ഐ. സുബൈര്‍, എ.എസ്.ഐ.മാരായ ഇബ്രാഹിം കുട്ടി, എസ്. അബു, സി.പി.ഒ.മാരായ ഷമീര്‍, അന്‍വര്‍ സാദത്ത്, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























