മൂന്നുവർഷം സർവീസിൽ ഇരുന്നാൽ പെൻഷൻ! ഇത് പാർട്ടിക്കാർക്ക് മാത്രമുള്ളത്, കേരളത്തിൽ പേഴ്‌സണൽ സ്റ്റാഫിനുള്ള പെൻഷൻ വാങ്ങുന്നത് ആയിരത്തിയഞ്ഞൂറോളം പേർ: ഗവർണറുടെ പൊട്ടിത്തെറി സർക്കാർ ഗൗരവമായി കാണണം

കേരളത്തിൽ ചേർച്ചയായ ഒരു വിഷയമാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന വിഷയം. നിരവധിപേർ ഇതിനെ എതിർത്തും അതുപോലെ അംഗീകരിച്ചും കൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇതിന്റെ യാതാർത്ഥ വശം എന്താണെന്ന് വ്യക്തമാക്കുകയാണ് മുൻ എ ജി- ജെയിംസ് ജോസഫ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെ ഗവർണർ എതിർത്തിരുന്നു, ഇതിനുള്ള കാരണം കേരളത്തിൽ മാത്രമുള്ള സംഭവ മായതു കൊണ്ടാണ്. എന്നാൽ, സർക്കാർ ഇതിനെ ശ്രദ്ധിക്കാതിരിക്കുകയാണ്.
പെൻഷൻ ബാധ്യത കൂടുതലായി വരുന്നതുകൊണ്ട് കേന്ദ്ര സർക്കാരിന് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ വന്നിരുന്നു. ഇത് കുറയ്ക്കാൻ വേണ്ടി ആയിരുന്നു 1 -1 -2004-ൽ സി ഐ ജി സംവിധാനം സെൻട്രൽ ഗവൺമെന്റ് കൊണ്ട് വരുന്നത്.
ഇതിലൂടെ കേന്ദ്ര സർക്കാരിന്റെ എല്ലാ ജീവനക്കാർക്കും പെൻഷൻ നൽകും. അതിനുവേണ്ടി എല്ലാ മാസത്തേയും ശമ്പളത്തിൽ നിന്നും ചെറിയൊരു ശതമാനം മുതലാക്കും. ഇതിനോടൊപ്പം തന്നെ സെൻട്രൽ ഗവൺമെന്റിന്റെ സഹായവും കാണും. റിട്ടേർഡ് ചെയ്യുന്ന സമയത്ത് ഇതിൽ നിന്നും 70% ലംസം ആയിട്ടും കൊടുത്തിരിക്കും.
വെസ്റ്റ് ബംഗാൾ ഒഴിച്ച്, ബാക്കി എല്ലാ സംസ്ഥാനങ്ങളും ഈ സ്കീമാണ് അഡോപ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിൽ, 2014 മുതലാണ് ഇത് നിലവിൽ വരുന്നത്. കേരളത്തിലെ, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനുള്ള പെൻഷൻ നിലവിൽ വരുന്നത് 1984-ലാണ്.
മൂന്നു കൊല്ലം മിനിമം സർവീസ് വരുന്നവർക്ക് മാത്രമാണ് ഈ പെൻഷൻ സ്‌കീം വരുന്നത്. രണ്ടു വർഷവും ഒന്നോ രണ്ടോ ദിവസവും സർവ്വീസിൽ ഇരുന്നാലും, മൂന്നു വർഷം ആയിട്ടാണ് കണക്കു കൂട്ടുന്നത്. ഇതിനെതിരിയാണ് ഗവർണർ ശക്തമായും പ്രതികരിച്ചത്. ഇത് പാർട്ടിക്കാർക്ക് മാത്രമുള്ള ഒരു പെൻഷനെന്നാണ് ഗവർണർ വ്യക്തമാക്കിയത്. ഏതാണ്ട്, 1500-ഓളം പേരോളമാണ് ഇതനുസരിച്ച് പെൻഷൻ വാങ്ങിച്ചു കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha
























