പുടിനുമായി സംസാരിച്ചു... മോദി പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കേള്‍ക്കുമെന്ന് പറഞ്ഞ് യുക്രെയ്ന്‍; ലോക രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് പുടിനുമായി സംസാരിച്ച് നരേന്ദ്ര മോദി; സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം; അടിയന്തരമായി വെടിവയ്പ് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. മോദി പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കേള്‍ക്കുമെന്ന തരത്തിലാണ് വാര്‍ത്ത വന്നത്.
റഷ്യയുടേത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി സംസാരിക്കണെമെന്നും യുക്രെയിന്‍ തന്നെയാണ് ആവശ്യപ്പെട്ടത്. യുക്രെയിന്‍ സ്ഥാനപതി ഇഗോര്‍ പൊലിഖയാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്.
ലോകനേതാക്കള്‍ പറഞ്ഞാല്‍ പുടിന്‍ അനുസരിക്കുമോ എന്ന് എനിക്കറിയില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രതികരണത്തില്‍ ഒന്ന് ചിന്തിക്കാനെങ്കിലും പുടിന്‍ തയാറാകുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഞങ്ങള്‍ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള ബഹുമാനിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം. എന്നും യുക്രെയ്ന്‍ സ്ഥാനപതി പറഞ്ഞു.
ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് യുക്രെയിനിലുള്ളത്. ഇവരുടെയെല്ലാവരുടെയും സുരക്ഷ തങ്ങള്‍ക്ക് പരമപ്രധാനമാണ്. അവരെയെല്ലാവരെയും പരമാവധി സുരക്ഷിതരായിത്തന്നെ പാര്‍പ്പിക്കുമെന്നും സ്ഥാനപതി വ്യക്തമാക്കി.
അതിനിടെ യുക്രെയിന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേനന്ദ്രമോദി യോഗം വിളിച്ചു. അഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രഡിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തില്ലെന്നും റഷ്യയുമായി യുദ്ധത്തിനില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി വ്യക്തമാക്കി. അമേരിക്കന്‍ സൈന്യത്തെ യുക്രെയിനിലേക്ക് അയക്കില്ലെന്നും അവര്‍ പറഞ്ഞു.
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കവേ യുക്രെയ്‌നിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. യുക്രെയ്‌നിലെ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിവയ്പ് നിര്‍ത്തണമെന്നും മോദി അഭ്യര്‍ഥിച്ചു. യുദ്ധം അവസാനിപ്പാക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് യുക്രെയ്ന്‍ അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് മോദി പുടിനുമായി സംസാരിച്ചത്.
റഷ്യ-നാറ്റോ ഭിന്നത ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. യുക്രെയ്‌നിലെ ഇന്ത്യന്‍ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളും പ്രധാനമന്ത്രി പുടിനെ അറിയിച്ചു. 25 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ തുടര്‍ച്ചയായ നയതന്ത്രതല ആശയവിനിമയത്തിന് ധാരണയായി. യുക്രെയ്‌നുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളെക്കുറിച്ച് പുടിന്‍ മോദിയെ ധരിപ്പിച്ചു.
യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ച യുക്രെയ്ന്‍, ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള, ബഹുമാനിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം എന്നാണ് യുക്രെയ്ന്‍ സ്ഥാനപതി ഇഗോര്‍ പൊലിഖ പറഞ്ഞത്. എന്തായാലും യുക്രെയ്ന്‍ സ്ഥാനപതിയുടെ വാക്കുകള്‍ ലോകത്ത് വലിയ ചര്‍ച്ചയായി.
"
https://www.facebook.com/Malayalivartha
























