യുദ്ധം തുടരുമ്പോള്‍... റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിന്‍ പുടിന് നേരെ തിരിയേണ്ടെന്ന് അമേരിക്ക; യുക്രെയ്‌നിലേക്കു സൈന്യത്തെ അയക്കില്ലെന്ന് യുഎസ്; നാറ്റോ അംഗ രാജ്യങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ്; പുടിനുമായി ഇനി ചര്‍ച്ച നടത്താനില്ല

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിന്‍ പുടിന്റെ യുക്രൈന്‍ ആക്രമണത്തില്‍ ഇടപെടാതെ അമേരിക്ക. അമേരിക്ക കൂടി ഇടപെട്ടാല്‍ അത് വലിയൊരു ലോക മഹായുദ്ധത്തിലേക്ക് കലാശിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ തത്ക്കാലം ശാന്തമാകാനാണ് തീരുമാനം. യുക്രെയ്‌നിലേക്കു സൈന്യത്തെ അയക്കില്ലെന്നു യുഎസ് അറിയിച്ചു.
നാറ്റോ അംഗരാജ്യങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. സോവിയറ്റ് യൂണിയന്‍ പുനഃസ്ഥാപിക്കാനാണു പുടിന്റെ നീക്കം. പുടിന്റെ മോഹങ്ങള്‍ യുക്രെയ്‌നില്‍ ഒതുങ്ങില്ല. പുടിനുമായി ഇനി ചര്‍ച്ച നടത്താനില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
റഷ്യന്‍ ആക്രമണത്തില്‍ ആദ്യ ദിനം 137 പേര്‍ കൊല്ലപ്പെട്ടെന്നാണു യുക്രെയ്ന്‍ പറയുന്നത്. റഷ്യന്‍ മുന്നേറ്റം തുടരുന്നു. ആദ്യ ദിനം വിജയമാണെന്നു റഷ്യന്‍ സൈനികര്‍ അറിയിച്ചു. ചെര്‍ണോബില്‍ ആണവ നിലയം ഉള്‍പ്പെടുന്ന മേഖല നിലവില്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഒരു ലക്ഷത്തോളം പേര്‍ പലായനം ചെയ്യുകയാണ്. റഷ്യയുടെ നടപടിയില്‍ റഷ്യയിലടക്കം യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ തുടങ്ങി. മോസ്‌കോയിലും മറ്റു റഷ്യന്‍ നഗരങ്ങളിലും ജനം തെരുവിലിറങ്ങി. റഷ്യയില്‍ 1,700 പേര്‍ അറസ്റ്റിലായി.
യുക്രെയ്‌നിനു മുകളില്‍ റഷ്യന്‍ മിസൈലുകള്‍ തീ വര്‍ഷിക്കുമ്പോള്‍ ആശങ്ക പുകയുന്നത് ബാള്‍ട്ടിക് രാജ്യങ്ങളില്‍ കൂടിയാണ്. സോവിയറ്റ് യൂണിയനു കീഴിലായിരുന്ന എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളാണ് യുക്രെയ്‌നു ശേഷം റഷ്യ തങ്ങള്‍ക്കെതിരെയും തിരിയുമോയെന്ന ആശങ്കയിലുള്ളത്. രണ്ടാം ലോകമഹായുദ്ധകാലത്തു മൂന്ന് ബാള്‍ട്ടിക് രാജ്യങ്ങളെയും ജോസഫ് സ്റ്റാലിന്‍ ആക്രമിച്ചു സോവിയറ്റ് യൂണിയനോടു കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഈ രാജ്യങ്ങള്‍ സ്വതന്ത്രമായി.
2004ല്‍ നാറ്റോയില്‍ അംഗമായ ഈ മൂന്ന് രാജ്യങ്ങളും നിലവില്‍ യുഎസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും സുരക്ഷാ തണലിലാണ്. അതേസമയം യുക്രെയ്‌നാകട്ടെ, നാറ്റോയിലെ അംഗവുമല്ല. റഷ്യയ്‌ക്കെതിരെ കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ കൊണ്ടുവരണമെന്നു വാദിക്കുകയും കൂടുതല്‍ സൈനിക വിന്യാസം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ ബാള്‍ട്ടിക് രാജ്യങ്ങളും യുക്രെയ്‌ന്റെ അയല്‍ രാജ്യമായ പോളണ്ടുമുണ്ട്. റഷ്യന്‍ നീക്കം മുന്‍കൂട്ടി കണ്ട ഈ രാജ്യങ്ങളിലെ നേതാക്കള്‍ പാശ്ചാത്യ രാജ്യങ്ങളോടു സഹായം അഭ്യര്‍ഥിച്ചിരുന്നു. യുക്രെയ്ന്‍ ആക്രമിക്കുന്ന പുടിനു മറുപടി നല്‍കിയില്ലെങ്കില്‍ അടുത്ത നീക്കം പഴയ സോവിയറ്റ് യൂണിയന്റെ മറ്റു ഭാഗങ്ങളിലേക്കായിരിക്കുമെന്നും നേതാക്കള്‍ ആശങ്ക പങ്കുവച്ചു.
യുക്രെയ്‌നുവേണ്ടിയുള്ള യുദ്ധം യൂറോപ്പിനുവേണ്ടിയുള്ള യുദ്ധമാണ്. പുടിനെ അവിടെവച്ചു തടഞ്ഞില്ലെങ്കില്‍, അദ്ദേഹം അതിനും അപ്പുറത്തേക്കു പോകും എന്നാണ് ലിത്വാനിയന്‍ വിദേശകാര്യ മന്ത്രി ഗബ്രിയേലിയസ് ലാന്‍ഡ്‌സ്‌ബെര്‍ഗിസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കി.
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായുള്ള സംയുക്ത കൂടിക്കാഴ്ചയ്ക്കു ശേഷമാണു ലിത്വാനിയന്‍ മന്ത്രി ആശങ്ക വ്യക്തമാക്കിയത്. എന്നാല്‍ സൈനിക സന്നാഹങ്ങള്‍ യൂറോപ്പിലെത്തിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തേത്തന്നെ ഉറപ്പു നല്‍കിയിരുന്നു. 800 സൈനികര്‍, എഫ് 35 പോര്‍വിമാനങ്ങള്‍, അപ്പാഷെ ഹെലികോപ്റ്ററുകള്‍ എന്നിവ മൂന്ന് ബാള്‍ട്ടിക് രാജ്യങ്ങള്‍ക്കു സുരക്ഷ നല്‍കാനായിരിക്കും ഉപയോഗിക്കുക. പ്രതിരോധത്തിനു വേണ്ടി മാത്രമാണ് ഈ നീക്കമെന്നാണു യുഎസ് നിലപാട്.
ബാള്‍ട്ടിക് രാജ്യങ്ങളില്‍ നിയന്ത്രണം സ്ഥാപിക്കാന്‍ ഇതുവരെ പുടിന്‍ പരസ്യമായി താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച റഷ്യന്‍ ജനത്തിന്റെ ദുരന്തമായിരുന്നെന്നു പുടിന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നു. ഇതു ബാള്‍ട്ടിക് രാജ്യങ്ങളില്‍ നിയന്ത്രണം ഉറപ്പിക്കാനുള്ള പുടിന്റെ താല്‍പര്യമാണു കാണിക്കുന്നതെന്ന് ഈ രാജ്യങ്ങള്‍ ആശങ്കപ്പെടുന്നു.
"
https://www.facebook.com/Malayalivartha
























