മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി ഐ യില്‍ അമര്‍ഷം പുകയുന്നു.... ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയതിന് പിണറായി പകരം വീട്ടിയെന്നാണ് സി പി ഐ കരുതുന്നത്, റവന്യു വകുപ്പിനെതിരെ തീര്‍ത്തും അപ്രതീക്ഷിതമായാണ് പിണറായി രംഗത്തെത്തിയത്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി ഐ യില്‍ അമര്‍ഷം പുകയുന്നു. ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയതിന് പിണറായി പകരം വീട്ടിയെന്നാണ് സി പി ഐ കരുതുന്നത്.
റവന്യു വകുപ്പിനെതിരെ തീര്‍ത്തും അപ്രതീക്ഷിതമായാണ് പിണറായി രംഗത്തെത്തിയത്. റവന്യു വകുപ്പിലെ ചിലര്‍ ദുഷ്‌പേരുണ്ടാക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവെ റവന്യു ജീവനക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. തെറ്റായ രീതിയില്‍ ഇടപെടുന്ന ജീവനക്കാര്‍ ശരിയായ രീതിയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച കലക്ടര്‍മര്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ സേവിക്കാനാണ് താന്‍ ഇരിക്കുന്ന കസേര എന്ന് ബോധ്യം വേണം. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതിയെന്നും ഒരു അപേക്ഷയില്‍ നടപടി വൈകിപ്പിക്കുന്നതും അഴിമതിയാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇത്തരക്കാര്‍ അപൂര്‍വമായിരിക്കുമെങ്കിലും അവര്‍ ആ ഓഫീസുകളുടെ ശോഭ കെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തടസ്സവാദങ്ങള്‍ ഉന്നയിച്ച് അപേക്ഷകള്‍ നീട്ടികൊണ്ടുപോകുന്നത് ഒഴിവാക്കണം. നിയമപരമായി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. നിക്ഷേപകരോ, സംരഭകരോ നാടിന്റെ ശത്രുക്കള്‍ അല്ല. അവരോട് സൗഹാര്‍ദപരമായ സമീപനം ഉണ്ടായിരിക്കണം. വ്യവസായ അപേക്ഷകളിലെ നടപടികള്‍ ഓഡിറ്റ് ചെയ്യപ്പെടണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മതിയായ ശമ്പളം ലഭിക്കുന്നുണ്ട്. നവകേരള നിര്‍മാണത്തിനായി നിലവിലെ സമീപനങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
റവന്യു വകുപ്പിനെതിരെ തുടരുന്ന ആക്ഷേപങ്ങളില്‍ സി പി എമ്മിന് ഏറെ നാളായി അമര്‍ഷ മുണ്ട്. സി പി ഐ ഭരിക്കുന്ന വകുപ്പുകളില്‍ സി പി എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു റോളുമില്ലെന്ന് ഏറെ നാളായി പരാതിയുണ്ട്. റവന്യു .വകുപ്പ് ജനങ്ങളുമായി ഏറെ ബന്ധപ്പെടുന്ന വകുപ്പായതിനാല്‍ സി പി എമ്മുകാര്‍ക്ക് നിരന്തരമായി ബന്ധപ്പെടേണ്ടി വരാറുണ്ട്. സി പി എമ്മുകാരെ കാണുമ്പോള്‍ സി പി ഐ കാര്‍ക്ക് അലര്‍ജിയാണെന്നാണ് സി പി എമ്മുകാര്‍ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.
അടുത്ത കാലത്ത് ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് നടന്ന ആത്മഹത്യയില്‍ വകുപ്പിനെതിരെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും തമ്മില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. പകരം ചീഫ് സെക്രട്ടറിയും റവന്യു സെക്രട്ടറിയും തമ്മിലാണ് സംസാരിക്കുന്നത്. റവന്യു സെക്രട്ടറിയും കളക്ടര്‍മാരും തമ്മില്‍ സംസാരിക്കുന്നുണ്ട്.ഇത്തരം ചര്‍ച്ചകളുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി കൈമാറും.
സി പി ഐ വകുപ്പുകളില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി ഇടപെടുന്നത് ചീഫ് സെക്രട്ടറി വഴിയാണ്. ചീഫ് സെക്രട്ടറിയുമായി സ്ഥിരം സംസാരിക്കുന്നത് മുഖ്യമന്ത്രിയുടെ സെക്രട്ടറി കെ.എം.എബ്രഹാമാണ്. വകുപ്പു സെക്രട്ടറിമാരുമായും എബ്രഹാം ചര്‍ച്ച നടത്താറുണ്ട്.
സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന റവന്യു വകുപ്പിന്റെ നീക്കങ്ങളില്‍ മുഖ്യന്‍ അസ്വസ്ഥനാണെന്ന കാര്യം അദ്ദേഹത്തിന്റെ സെക്രട്ടറി റവന്യു സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
ലോകായുക്ത വിമര്‍ശനത്തിന് ശേഷം കാനവുമായി പിണറായി സംസാരിച്ചിട്ടില്ല.കാന ത്തെ പിണറായി കാണുന്ന പതിവും കുറഞ്ഞു. മുമ്പ് ഇടതു മുന്നണി യോഗത്തില്‍ ഇവര്‍ സംസാരിക്കുമായിരുന്നു.എന്നാല്‍ ഇപ്പോള്‍ കാനത്തെ കണ്ടാലും പിണറായി കണ്ടില്ലെന്ന് നടിക്കും.കോടിയേരിയും കാനവും തമ്മിലാണ് സംസാരം. സി പി ഐ മന്ത്രിമാരുമായും പിണറായി സംസാരം കുറവാണ്. അതു കൊണ്ടു കൂടിയാണ് സി പി ഐ ഭരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പിനെ പിണറായി വിമര്‍ശിച്ചത്.
https://www.facebook.com/Malayalivartha
























