അമ്പലമുക്ക് കൊലപാതകത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പേ തിരുവനന്തപുരം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല . .. തമ്പാനൂരിലെ ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ ഹോട്ടലില്‍ കയറി വെട്ടിക്കൊലപ്പെടുത്തി, ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം

അമ്പലമുക്ക് കൊലപാതകത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പേ തിരുവനന്തപുരം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല . .. തമ്പാനൂരിലെ ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ ഹോട്ടലില്‍ കയറി വെട്ടിക്കൊലപ്പെടുത്തി, ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. നാഗര്‍കോവില്‍ സ്വദേശിയായ അയ്യപ്പനാണ് കൊല്ലപ്പെട്ടത്.
ഹോട്ടല്‍ റിസപ്ഷനിലെ കസേരയില്‍ ഇരിക്കുകയായിരുന്നു അയ്യപ്പന്‍. ഈ സമയം ബൈക്കിലെത്തിയ ആള്‍ ഹോട്ടലിലേക്ക് കടന്ന് വന്ന് കഴുത്ത് പിടിച്ചുവെച്ച് കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ബൈക്ക് ഹോട്ടലിന് പുറത്ത് വെച്ച ശേഷം വെട്ടുകത്തിയുമായി അക്രമി അകത്തേക്ക് പ്രവേശിക്കുന്നതും കൊല്ലണമെന്ന ഉദ്ദേശത്തോടെ കഴുത്ത് പിടിച്ചുവെച്ച് ആവര്‍ത്തിച്ച് വെട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം.
മരണം ഉറപ്പാക്കിയ ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവം നടക്കുന്ന സമയത്ത് അയ്യപ്പനും റൂം ബോയ് ആയി ജോലി നോക്കുന്ന മറ്റൊരു ജീവനക്കാരനും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
ഹോട്ടലിലെ മാലിന്യം കളയുന്നതിന് റൂം ബോയ് പിന്‍ഭാഗത്തേക്ക് പോയി മടങ്ങിയെത്തിയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന അയ്യപ്പനെയാണ്.
കഴിഞ്ഞ ദിവസം രാത്രിയും അയ്യപ്പനുമായി സംസാരിച്ച ശേഷമാണ് വീട്ടിലേക്ക് പോയതെന്ന് ഹോട്ടല്‍ ഉടമയുടെ ഭാര്യ പറയുന്നു. എന്നാല്‍ എന്തെങ്കിലും പ്രശ്മുള്ളതായി അയ്യപ്പന്‍ തന്നോടോ ഭര്‍ത്താവിനോടോ പറഞ്ഞിരുന്നില്ലെന്നും അത്തരത്തിലൊന്നും തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ഹോട്ടല്‍ ഉടമ പറയുന്നു.
"
https://www.facebook.com/Malayalivartha
























