വി.ഡി. സതീശന്റെ വീട്ടില്‍ കെ. സുധാകരന്റെ റെയ്ഡ്; കെ.സി. ഗ്രൂപ്പുകാര്‍ പിന്‍വാതിലൂടെ ഇറങ്ങിയോടി

കെ. സുധാകരന്റെ റെയ്ഡ്. അതും വി.ഡി. സതീശന്റെ വീട്ടില്‍. കെ.സി. ഗ്രൂപ്പുകാര്‍ പിന്‍വാതിലൂടെ ഇറങ്ങിയോടി, ഇതുവരെ ഇല്ലാത്ത
ചരിത്രസംഭവം. ഇതുവരെയുണ്ടാകാത്ത നടപടി. അതാണ് കെ.പി.സി.സി.യിലും കന്റോണ്‍മെന്റിലും കണ്ടത്.
ഗ്രൂപ്പ് അടിപിടി ഒഴിഞ്ഞ നേരമില്ലാത്ത കോണ്‍ഗ്രസിന് അടുത്ത തലവേദന. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തില്‍ പരിശോധനയ്ക്ക് ആളെ അയച്ചു കെപിസിസി പ്രസിഡന്റ്. കോണ്‍ഗ്രസില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് ഇന്നലെ രാത്രി പത്തോടെ കെപിസിസി സംഘം കന്റോണ്‍മെന്റില്‍ എത്തിയപ്പോള്‍ അവിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തില്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നു. നടന്നതു ഗ്രൂപ്പ് യോഗമല്ലെന്നും വെറുതെ നേതാക്കന്‍മാര്‍ ഒിച്ചതാണെന്നും യോഗത്തിലുണ്ടായിരുന്ന നേതാക്കളുടെ വിശദീകരണം വന്നെങ്കിലും കാര്യങ്ങള്‍ ശുഭമല്ല. ഗൂപ്പ് യോഗത്തിനെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണു കെപിസിസി നേതൃത്വം. കന്റോണ്‍മെന്റ് ഹൗസില്‍ നേതാക്കള്‍ തമ്പടിച്ചിട്ടുണ്ടെന്നറിഞ്ഞ് രാത്രിയേടെയാണ് കെ.സുധാകരന്‍ പരിശോധിക്കാന്‍ ആളെ വിട്ടത്. അകത്തുണ്ടായിരുന്ന നേതാക്കളില്‍ മിക്കവരും പല വാതിലുകള്‍ വഴി പുറത്തിറങ്ങിയെന്നും ചിലര്‍ മുന്‍വാതിലിലൂടെയും ഇറങ്ങി എന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം ജില്ലയിലെ നേതാക്കളും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നു. ചേര്‍ന്നതു ഗ്രൂപ്പ് യോഗമല്ലെന്നും പ്രതിപക്ഷ നേതാവിന്റെ സൗകര്യമനുസരിച്ച് അദ്ദേഹത്തെ കാണാന്‍ എത്തിയതായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു. രാഷ്ട്രീയകാര്യങ്ങള്‍ക്കു പ്രതിപക്ഷ നേതാവിനെ പ്രധാന നേതാക്കള്‍ കാണുന്നതിനു ഗ്രൂപ്പ് യോഗത്തിന്റെ പരിവേഷം നല്‍കേണ്ടതില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ കെപിസിസി നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്. കോഴിക്കോട്ടും കോട്ടയത്തും യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഡിസിസി പുനഃസംഘടനാ ചര്‍ച്ചകളുടെ അന്തിമഘട്ടത്തില്‍ നില്‍ക്കേ ഇത്തരത്തില്‍ യോഗം ചേരുന്നത് അച്ചടക്കലംഘനവും ഗൂഢാലോചനയുമായാണു കെപിസിസി നേതൃത്വം കാണുന്നത്. ഗ്രൂപ്പിന് അതീതര്‍ എന്ന പ്രതിഛായയോടെ വന്നവര്‍ ഗ്രൂപ്പ് യോഗങ്ങള്‍ ചേരുന്നുവെന്ന വികാരമാണുള്ളത്. എന്തായാലും വരും ദിവസങ്ങളില്‍ ഗ്രൂപ്പ് യോഗങ്ങളും റെയ്ഡും അമര്‍ഷവുമെല്ലാം പലതരത്തില്‍ പൊട്ടിത്തെറിയായി പുറത്തുവരുമെന്ന് ഉറപ്പായി.
https://www.facebook.com/Malayalivartha
























