മേയര്‍ക്ക് വീണ്ടും ഇരുട്ടടി, പി.എ വന്ന വഴി പോയി; അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ചുമതല ഒഴിയുന്നതെന്നാണ് സൂചന

മേയര്‍ആര്യാ രാജേന്ദ്രന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന ഉദ്യോഗസ്ഥന്‍ സ്ഥാനമൊഴിഞ്ഞതോടെ വീണ്ടും തിരുവനന്തപുരം നഗരസഭ ചര്‍ച്ചകളില്‍ ഇടംപിടിക്കുകയാണ. ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചെങ്കിലും പുതുക്കാതെ മാതൃവകുപ്പിലേക്ക് മടങ്ങുകയായിരുന്നു. മേയറുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ചുമതല ഒഴിയുന്നതെന്നാണ് സൂചന.
ഗസറ്റഡ് ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ആര്യ രാജേന്ദ്രന്റെ പേഴ്സണല്‍ അസിസ്റ്റന്റ്. നികുതി തട്ടിപ്പ് ആരോപണത്തില്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളുടെ സമരം നടക്കുന്നതിനിടെ പിഎ വിനോദയാത്ര പോയെന്ന കാരണം പറഞ്ഞ് ഇദ്ദേഹത്തെ മാറ്റാന്‍ മേയര്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് വഴങ്ങിയില്ല. ഉദ്യോഗസ്ഥന്‍ അംഗമായുള്ള ഇടതുപക്ഷ സംഘടനയും ഇതിനെതിരേ രംഗത്തെത്തി. തുടര്‍ന്നുണ്ടായ ആഭിപ്രായ വ്യത്യാസങ്ങള്‍ മൂലം മേയറിന്റെ പിഎ സ്ഥാനത്ത് തുടരാന്‍ ഇദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
നേരത്തെ തിരുവനന്തപുരം മേയര്‍ രാജ്യത്തിന് തന്നെ അഭിമാനമായ പെണ്‍കുട്ടിയാണെന്നും സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരായ പ്രചാരണം അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും വനിത കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കിയിരുന്നു. അത്രയ്ക്കായിരുന്നു ആര്യയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍. ഇത്തരം പ്രവണത അവസാനിപ്പിക്കണമെന്നും പി സതീദേവി പറഞ്ഞു. മാധ്യമ പ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിന് എതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപമടക്കമുള്ള കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ എംഎല്‍എ സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ വലിയ തോതില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു.
ആര്യയുടെ കോളേജ് ജീവിതവും സൗഹൃദങ്ങളുമടക്കം വലിച്ചിഴച്ചാണ് വലത് - കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നടക്കം ആക്രമണം നടക്കുന്നത്. വിവാഹ വാര്‍ത്ത പുറത്തുവന്നതിന് ശേഷം മേയര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെയായിരുന്നു പ്രധാനമായും ആക്രമണം.
അനുപമയ്ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയ സഖാക്കള്‍ ആര്യയെ ആഘോഷിക്കുന്നുവെന്ന തരത്തിലുള്ള കമന്റുകളായിരുന്നു ചിലത്. അനുപമയെ ആര്യയുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകളില്‍ അനുപമ വിഷയത്തില്‍ ആര്യ അടക്കമുളള ഇടത് വനിതാ നേതാക്കള്‍ പ്രതികരിക്കാഞ്ഞതെന്തന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്. ''എല്ലാം പെര്‍ഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്ക്കെതിരെ അസഭ്യവര്‍ഷം നടത്തിയ സഖാക്കന്മാര്‍ ഇവിടെ കമോണ്‍. തൊട്രാ പാക്കലാം?? ''- എന്ന പോസ്റ്റുമായി ആദ്യം എത്തിയത് കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണയാണ്. ഈ പോസ്റ്റിന് താഴെയും മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കടുത്ത അധിക്ഷേപ പ്രയോഗങ്ങളാണ് കമന്റുകളായി വന്നത്.
https://www.facebook.com/Malayalivartha
























