Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

'ഒരാളുടെ വ്യക്തി ജീവിതത്തിലേക്ക്, ഒരാളുടെ പേഴ്സ്നൽ സ്പെയ്‌സിലേക്ക് യാതൊരു മര്യാദയും കൂടാതെ ഇടിച്ചു കയറുകയും, ആ വ്യക്തിയെ എല്ലാ അർത്ഥത്തിലും ഇഷ്ടം പോലെ ജഡ്ജ് ചെയ്തു വിധി നിർണയിക്കുന്ന, ജീവിതത്തിലെ പലതരം ഫ്രസ്ട്രേഷനുകൾ സോഷ്യൽ മീഡിയ സ്പെയ്‌സിൽ ഛർദിച്ചു വച്ച് ആശ്വാസം കൊള്ളുന്ന ഇത്തരം മാനസീക വൈകല്യമുള്ളവരോട് പൊരുതി നിൽക്കുക എന്നതാണ് പുതിയ തലമുറയ്ക്ക് മുൻപിലുള്ള വെല്ലുവിളി...' നടൻ ലുക്മാനെതിരെ സൈബർ ആക്രമണം, വെറലായി കുറിപ്പ്

25 FEBRUARY 2022 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്, സാക്ഷികളായ 2 പോലീസ് ഉദ്യേഗസ്ഥർക്ക് വാറണ്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശബരിമല സ്വർണക്കൊള്ള : അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് പ്രത്യേക അന്വേഷണ സംഘം, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടൻ ലുക്മാൻ വിവാഹിതനായത്. സമൂഹമാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. നടന്റെ ലൂക്ക് ഇല്ല, പേരിൽ മാത്രം ലുക്ക്, കല്യാണം കഴിഞ്ഞുപോകുമ്പോൾ പെണ്ണിന്റെ കയ്യിൽ ടോർച്ച് കൊടുത്തേക്കണം എന്നൊക്കെയുള്ള കമന്റുകൾ നിറയുകയുണ്ടായി. ഇതിനുപിന്നാലെ ഒരു കുറിപ്പ് വൈറലാകുകയാണ്.

സ്വപ്നങ്ങൾ, യാത്രകൾ, പ്രണയം, വിവാഹം അടക്കം ജീവിതത്തിലെ സുന്ദരമായ ഓരോ കാര്യങ്ങളും കുറിച്ചിടുന്ന സ്പെയ്‌സിലേക്ക് ഏണി വച്ച് എത്തി നോക്കി കമന്റ് പറയുന്ന, ഉപദേശം നൽകുന്ന, ജഡ്ജ് ചെയ്യുന്ന ഈ അമ്മാവനിസം അപകടം തന്നെയാണ്. ഒരു മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യത്തെയും വ്യക്തി ജീവിതത്തെയും ആത്യന്തികമായി സമൂഹത്തെയും ബാധിക്കുന്ന അപകടം! എന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഫേസ്ബുക്കിൽ നിന്നും പുതിയ തലമുറ കൊഴിഞ്ഞു പോകുകയും, ഇൻസ്റ്റാഗ്രാമിൽ ചേക്കേറുകയും ചെയ്യുന്നതിന് പലതുണ്ട് കാരണം. ഫേസ്ബുക്ക് എന്ന സ്പെയ്‌സിൽ വരുന്ന ഇത് പോലുള്ള നെഗറ്റീവ് അന്തരീക്ഷത്തോട് പുതു തലമുറയ്ക്ക് യോജിക്കാൻ കഴിയുന്നില്ല എന്നത് പ്രധാനപ്പെട്ട പോയിന്റ് ആണ്. അത് തന്നെയാകാം ഫേസ്ബുക്ക് അമ്മാവന്മാരുടെ കേന്ദ്രമെന്ന് പുതു തലമുറ വിശേഷിപ്പിക്കുന്നതിനുള്ള കാരണം.

ശരാശരി നാല്പത് വയസ്സിനു ശേഷം സോഷ്യൽ മീഡിയ സ്പെയ്‌സിലേക്ക് കടന്ന് വന്ന പലർക്കും സോഷ്യൽ മീഡിയ എങ്ങെനെ ഉപയോഗിക്കണം എന്നറിയാതെ വരികയും തങ്ങളുടെ പഴയ കാല ചുറ്റുപാടിൽ നിന്നൊരു തരി മാറാതെ, കാലഘട്ടവും ചിന്താഗതിയും മാറിയതറിയാതെ, എതിരെ നിൽക്കുന്നവനെ പരിഗണിക്കാതെ സ്വയം തോന്നുന്നത് ഒരു ജനാധിപത്യ സാമൂഹ്യ മര്യാദയും കൂടാതെ ഒട്ടിച്ചു വയ്ക്കുന്ന രീതിയുണ്ട്. അതിനെ പ്രായം കൊണ്ട് അമ്മാവനിസം സ്വീകരിച്ചവർ എന്ന് പറയാം.

രണ്ടാമത്തെ കൂട്ടർ, പ്രായം കൊണ്ട് 20 നും 40 നും ഇടയിലാണെങ്കിലും, സോഷ്യൽ മീഡിയ വിപ്ലവത്തിന്റെ ഒപ്പം നടന്നവർ ആണെങ്കിലും, പ്രായമായവർക്ക് സ്വഭാവികമായി കിട്ടിയ അമ്മാവനിസത്തെ നേരത്തെ സ്വീകരിച്ചവരാണ്.

ഒരാളുടെ വ്യക്തി ജീവിതത്തിലേക്ക്, ഒരാളുടെ പേഴ്സ്നൽ സ്പെയ്‌സിലേക്ക് യാതൊരു മര്യാദയും കൂടാതെ ഇടിച്ചു കയറുകയും, ആ വ്യക്തിയെ എല്ലാ അർത്ഥത്തിലും ഇഷ്ടം പോലെ ജഡ്ജ് ചെയ്തു വിധി നിർണയിക്കുന്ന, ജീവിതത്തിലെ പലതരം ഫ്രസ്ട്രേഷനുകൾ സോഷ്യൽ മീഡിയ സ്പെയ്‌സിൽ ഛർദിച്ചു വച്ച് ആശ്വാസം കൊള്ളുന്ന ഇത്തരം മാനസീക വൈകല്യമുള്ളവരോട് പൊരുതി നിൽക്കുക എന്നതാണ് പുതിയ തലമുറയ്ക്ക് മുൻപിലുള്ള വെല്ലുവിളി.

ഇൻസ്റ്റാഗ്രാമിൽ നെഗറ്റീവ് കമന്റുകളോ, സൈബർ ആക്രമണമോ ഇല്ലെന്നല്ല. ഉണ്ടെങ്കിൽ പോലും ഫേസ്ബുക്കിനെ അപേക്ഷിച്ചു തീവ്രത കുറവാണ്. ഒരു ആൾക്കൂട്ട ആക്രമണം പോലെ, വൈരാഗ്യ ബുദ്ധിയോടെയുള്ള സമീപനമാണ് ഫേസ്ബുക്കിലുള്ളതെന്ന് തോന്നുന്നു.

ഒരാളുടെ ജീവിതത്തിലെ സന്തോഷങ്ങൾ, ഇഷ്ടങ്ങൾ അങ്ങനെ മറ്റൊരു വ്യക്തിയെയും നേരിട്ടോ അല്ലാതെയോ ബാധിക്കാത്ത വിഷയങ്ങൾ പോലും പങ്ക് വക്കുന്നിടത്താണ് ഇത്തരം അനുഭവം ഉണ്ടാകുന്നതെന്നത് അസഹിഷ്ണുത എത്ര മാത്രം ഉണ്ടെന്നതിന്റെ തെളിവാണ്.

സ്വപ്നങ്ങൾ, യാത്രകൾ, പ്രണയം, വിവാഹം അടക്കം ജീവിതത്തിലെ സുന്ദരമായ ഓരോ കാര്യങ്ങളും കുറിച്ചിടുന്ന സ്പെയ്‌സിലേക്ക് ഏണി വച്ച് എത്തി നോക്കി കമന്റ് പറയുന്ന, ഉപദേശം നൽകുന്ന, ജഡ്ജ് ചെയ്യുന്ന ഈ അമ്മാവനിസം അപകടം തന്നെയാണ്. ഒരു മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യത്തെയും വ്യക്തി ജീവിതത്തെയും ആത്യന്തികമായി സമൂഹത്തെയും ബാധിക്കുന്ന അപകടം!
@Mahin aboobakkar

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (8 minutes ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (13 minutes ago)

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (26 minutes ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (31 minutes ago)

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (38 minutes ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (49 minutes ago)

30 ഓളം പേർക്ക് പരിക്ക്  (53 minutes ago)

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട്  (1 hour ago)

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (8 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (8 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (8 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (9 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (11 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (11 hours ago)

Malayali Vartha Recommends