കേസിൽ വിചാരണ തുടങ്ങിയ ശേഷം ദിലീപ് നടത്തിയ 4 സാമ്പത്തിക കൈമാറ്റങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് കേസ് സംബന്ധിച്ച ഫീസെന്ന് മൊഴി; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കവുമായി ക്രൈം ബ്രാഞ്ച്

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ദിലീപിന് കുരുക്ക് അഴിയുന്നു എന്നു തോന്നുന്നു എങ്കിലും വീണ്ടും വീണ്ടും കുരുക്കുകൾ മുറുകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കുവാനുള്ള സാധ്യത വളരെയധികം കൂടുതലാണ് . ഈ സംഭവത്തിനു ശേഷം ദിലീപ് നടത്തിയ ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു വ്യക്തത വരുത്തേണ്ടതായിട്ടുണ്ട് .
അതിന്റെ ഭാഗമായിട്ടാണ് ദിലീപിന്റെ 2 ബിസിനസ് പങ്കാളികൾ, പ്രൊഡക്‌ഷൻ കമ്പനി ജീവനക്കാർ, ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയത്. കേസിൽ വിചാരണ തുടങ്ങിയ ശേഷം ദിലീപ് നടത്തിയ 4 സാമ്പത്തിക കൈമാറ്റങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഇവരിൽ പലരും പറഞ്ഞത് കേസ് സംബന്ധിച്ച ഫീസെന്നായിരുന്നു. എന്നാൽ ഇതിൽ എത്രത്തോളം വാസ്തവമുണ്ട് എന്നന്വേഷിക്കാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
ദിലീപും ബിസിനസ് പങ്കാളികളും നടത്തിയ സാമ്പത്തിക ഇടപാടുകൾ കേസിലെ പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ ഉപയോഗിച്ചതായി ക്രൈംബ്രാഞ്ചിനു ഇപ്പോൾ വളരെ സംശയമുണ്ട്. ഇതുസംബന്ധിച്ച മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിനു ലഭ്യമായിഎന്ന സൂചനകൾ പുറത്തുവരുന്നു.
ഇത്തരത്തിലുള്ള അന്വേഷണ രീതി അഭിഭാഷകരുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ ഈ ഒരു സാഹചര്യത്തിൽ അഭിഭാഷകർക്കിടയിൽ വലിയ എതിർപ്പിനു വഴിയൊരുക്കി. ഈ സാഹചര്യത്തിൽ അഭിഭാഷകരെ പ്രതിരോധത്തിലാക്കാതെ കേസന്വേഷണവുമായി സഹകരിപ്പിക്കാനാണു ക്രൈംബ്രാഞ്ചിനു കിട്ടിയിരിക്കുന്ന നിയമോപദേശം.
ഇതനുസരിച്ചു ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനു മുൻപ് അഡ്വ.ബി.രാമൻപിള്ളയുമായി അനൗദ്യോഗികമായ കൂടിക്കാഴ്ചയ്ക്ക് അന്വേഷണസംഘം ശ്രമിച്ചേക്കുവാനുള്ള സാധ്യതയും കൂടുതലാണ്. അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
അന്വേഷണത്തിലെ വീഴ്ച്ചകൾ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നുമുള്ള വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ദിലീപ് . എന്നാൽ ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്ന വാദം പ്രോസിക്യൂഷൻ തള്ളി. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സാവകാശം വേണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു .
തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയ്ക്ക് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ദൃശ്യങ്ങൾ ഡിജിറ്റലി ലോക്ക് ചെയ്തതാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























