യുദ്ധം നിലക്കട്ടെ! അതാണ് മാനവരാശിക്ക് മുഴുവൻ നല്ലത്; നാഴികക്ക് നാല്പതുവട്ടം യുദ്ധഭൂമിയിലെ സ്കോർ കാർഡ് നോക്കുന്നത് ഒട്ടും നന്നല്ല; ഏത് കഠിന ഹൃദയക്കാരന്റെയും മാനസികാരോഗ്യത്തെ അത് ബാധിക്കും; കൊച്ചുകുട്ടികളിൽ വലിയ തോതിലും; അതുകൊണ്ട് നമുക്ക് സിൽമാക്കഥ പറഞ്ഞു കളിക്കാം; സിനിമ കഥാപാത്രങ്ങളെപ്പോലെ സിനിമ കാണുന്നവരും ആഴങ്ങളിൽ നിന്ന് ആഴങ്ങളിലേക്ക് മുങ്ങി പൊങ്ങി ലയിച്ചിരിക്കുമെന്ന് ഡോ സുൽഫി നൂഹു

യുദ്ധം നിലക്കട്ടെ! അതാണ് മാനവരാശിക്ക് മുഴുവൻ നല്ലത്. എന്നാൽ "ഗഹരിയാൻ' ഒരു മസ്റ്റ് വാച്ച് സിനിമ. സിനിമ വിശേഷം പങ്കു വച്ച് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ ; "ഹൃദയം" പിന്നെ "ഗഹരിയാൻ" അവിടെ യുദ്ധം ഇവിടെ "ഗഹരിയാൻ ".പിന്നെ ഒരല്പം "ഹൃദയവും". യുദ്ധം നിലക്കട്ടെ! അതാണ് മാനവരാശിക്ക് മുഴുവൻ നല്ലത്.
എന്നാൽ "ഗഹരിയാൻ' ഒരു മസ്റ്റ് വാച്ച് സിനിമ. നാഴികക്ക് നാല്പതുവട്ടം യുദ്ധഭൂമിയിലെ സ്കോർ കാർഡ് നോക്കുന്നത് ഒട്ടും നന്നല്ല. ഏത് കഠിന ഹൃദയക്കാരന്റെയും മാനസികാരോഗ്യത്തെ അത് ബാധിക്കും. കൊച്ചുകുട്ടികളിൽ വലിയ തോതിലും. അതുകൊണ്ട് നമുക്ക് സിൽമാക്കഥ പറഞ്ഞു കളിക്കാം. "ഹൃദയം" കാണാത്ത ആരുമുണ്ടാവില്ല ഈ ഭൂമിമലയാളത്തിൽ.
അതുകൊണ്ടുതന്നെ അതിനെ നിരൂപിക്കുന്നതിൽ വലിയ കാര്യവുമില്ല. എങ്കിലും രണ്ടു വാക്ക്. ഹൃദയത്തെ ശത്രുപക്ഷത്തു നിർത്താൻ ധാരാളം പേർക്ക് വെമ്പലുള്ളത് പോലെ ഒരു തോന്നൽ. സംഭവം സിനിമ നല്ലതാണെന്ന് പറഞ്ഞാൽ പൈങ്കിളി ആത്മാവ് ലോലഹൃദയൻ ബുദ്ധി ശൂന്യൻ എന്നൊക്കെ വിലയിരുത്തപ്പെടുമൊന്ന് പലർക്കും ആശങ്കയുള്ളതുപോലെ ഒരു ശങ്ക!
അത്രയ്ക്കും മോശപ്പെട്ട സിനിമയായി എനിക്ക് തോന്നിയില്ല. മസ്റ്റ് വാച്ച് ഗണത്തിലൊന്നും പെടില്ല. എന്നാൽ കണ്ടിരിക്കാം. അത്രതന്നെ. ഹൃദയം ഇല്ലാത്തവർ "ഹൃദയം" അത്ര പോലും ആസ്വദിച്ചു എന്നുവരില്ല ഇമ്പമുള്ള ഗാനങ്ങൾ. പലർക്കും സ്വന്തം കോളേജ് ജീവിതത്തിലെ പല അനുഭവങ്ങളെയും റിലേറ്റ് ചെയ്യാൻ പറ്റുന്ന സീനുകൾ. എവിടെയൊക്കെയോ എല്ലാവർക്കും മിസ്സ് ചെയ്യുന്ന ആ കോളേജ് ജീവിതത്തിലേക്ക് അറിയാതെ തിരിഞ്ഞു നോക്കി പോകും. അങ്ങനെ തിരിഞ്ഞുനോക്കിയാൽ പൈങ്കിളി ആത്മാവായി മാറും എന്നൊന്നും ധരിച്ച് ദുരഭിമാനം ഉണ്ടാകേണ്ട കാര്യമെയില്ല.
സംഭവം ഉദാത്ത സൃഷ്ടി ഒന്നുമല്ലെങ്കിലും കണ്ടിരിക്കാം. അത്രതന്നെ. അതിനുമപ്പുറം , ഒന്നുകൂടി ചൂഴ്ന്ന് നോക്കിയാൽ പല സീനുകളിലും മുഴച്ചുനിൽക്കുന്ന അരോചകമായ ഭാഗങ്ങൾ നമ്മെ വെറുപ്പിക്കും. സാധാരണ ഇത്തരം പ്രണയ സിനിമകളിൽ നായകനോടും നായികയോടും താൽക്കാലികമായെങ്കിലും ഒരു വലിയ ഇഷ്ടം തോന്നും . അതങ്ങ് "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ" ഇങ്ങ് "പ്രേമം" വരെ പലർക്കും തോന്നിയിട്ടുണ്ടാവണം.
അങ്ങനൊന്ന് എന്തായാലും, പ്രത്യേകിച്ച് ഈ നായികയോട് ഒട്ടും തന്നെ തോന്നിയില്ല. "ദർശന" രൂപത്തിലും ഭാവത്തിലും കഥാപാത്രത്തോട് നീതി പുലർത്തിയില്ല തന്നെ. രണ്ടാം നായികയും നിരാശപ്പെടുത്തി. അതുപോട്ടെ. പാട്ടുകൾ സിനിമയോട് ഇഴുകി ചേർന്നു നിൽക്കുന്നത് മൊത്തത്തിലുള്ള അഭംഗിയെ മാറ്റും.
ആകെമൊത്തം ടോട്ടൽ പറഞ്ഞാൽ ഹൃദയം , ഹൃദയം ഇല്ലാത്തവർ ഒട്ടും ആസ്വദിക്കില്ല. പഴയകാല കോളേജ് ജീവിതത്തിലേക്ക് ചിലപ്പോഴൊക്കെ മറിഞ്ഞു വീഴുന്ന, കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ. അത്രയും പറയാം ഒറ്റവാചകത്തിൽ. ഇനി "ഗഹരിയാൻ" പച്ച മലയാളത്തിൽ പറഞ്ഞാൽ ആഴങ്ങൾ.
പ്രയിം വീഡിയോസിൽ മലയാളം സബ്ടൈറ്റിലൊടെ ലഭ്യം യുദ്ധം ബോറടിക്കുന്നെങ്കിൽ ഒട്ടും തന്നെ "ഹൃദയം" ഇല്ലെങ്കിൽ ഒരിക്കലും മിസ്സ് ചെയ്യാൻ പറ്റാത്ത ഒരു സിനിമ. പേരിനെ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്നു. ഒരു നിമിഷംപോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല. ആഴത്തിൽ നിന്ന് ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന സിനിമ. ദിവസവും കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾ.
പാത്ര സൃഷ്ടിയും കൂട്ടിയോജിപ്പിക്കലും അതിഗംഭീരം. രണ്ടു മണിക്കൂറിലേറെ മറ്റൊരു ലോകത്ത് ചെന്ന് വരും . ഉറപ്പാണ്. നമുക്ക് യുദ്ധം വേണ്ട . ഹൃദയം ഇല്ലാത്തവർക്ക് ഹൃദയവും വേണ്ട. ഇത് സാധാരണ സിനിമ പ്രേമിയെ ത്രസിപ്പിക്കും ദീപിക പദുക്കോൺ സംഭവം ഗംഭീരമാക്കി. യോഗ കൊണ്ട് പുറം വേദന മാറ്റാം എന്നൊക്കെയുള്ള അബദ്ധ സന്ദേശങ്ങൾ കണ്ടില്ലെന്ന് വയ്ക്കാം.
പോട്ടെ സിനിമയല്ലേ. നസറുദ്ദീൻ ഷായും ഗംഭീരം. സിനിമ കഥാപാത്രങ്ങളെപ്പോലെ സിനിമ കാണുന്നവരും ആഴങ്ങളിൽ നിന്ന് ആഴങ്ങളിലേക്ക് മുങ്ങി പൊങ്ങി ലയിച്ചിരിക്കും. മസ്റ്റ് വാച്ച് & മസ്റ്റ് വാച്ച് .അപ്പോൾ യുദ്ധം പോട്ടെ. ഹൃദയം ഇല്ലാത്തവരോട് ക്ഷമിക്കുന്നു. പക്ഷേ "ഗഹരിയാൻ" ആഴങ്ങളിൽ കൊണ്ടുപോയി നിങ്ങളെ ത്രസിപ്പിക്കും. ഉറപ്പാണ്.അടുത്ത സിൽമാക്കഥയുമായി വീണ്ടും വരുന്നത് വരെ! വണക്കം. ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha
























