ഇന്ന് യുക്രൈനില്‍ യുദ്ധം തുടങ്ങിയപ്പോൾ അതിലും ട്രോളുകൾ പിറന്നു വീഴുകയാണ്; എന്ത് തമാശയാണ്, എന്ത് തരം ചിരിയാണ് ഒരു നാട്ടിലെ അനിശ്ചിതത്വത്തിലും ഭീതിയിലും വെടിയൊച്ചകളിലും മരണഭയത്തിലുമുള്ളത്! 'ഞാന്‍ വല്യ സംഭവമാണ്, ഞാന്‍ സേഫാണ്' എന്നൊക്കെയുള്ള മിഥ്യാബോധമാകാം ഇതിനെല്ലാം പിന്നില്‍; എന്നാണ്, എപ്പോഴാണ് നമ്മള്‍ പക്വതയോടെയും പാകതയോടെയും സന്ദർഭങ്ങളെ തിരിച്ചറിയാനും, മനുഷ്യനെ മനുഷ്യനായി കാണാനും പഠിക്കുക; തുറന്നടിച്ച് ഡോ. ഷിംന അസീസ്

നടന്‍ ലുക്മാന്‍ വിവാഹിതനായ ഫോട്ടോക്ക് താഴെ നിറത്തെ അപഹസിച്ചും ഭാര്യയുടെ സൗന്ദര്യം വര്‍ണിച്ചും ചിലർ സൈബർ അക്രമണം നടത്തിയിരുന്നു. യുക്രൈനില്‍ യുദ്ധം തുടങ്ങിയപ്പോൾ അതിലും ട്രോളുകൾ പിറന്നു വീഴുകയാണ്. ഈ വിഷയങ്ങളിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ ഷിംന അസീസ്. ഡോക്‌ടറുടെ വാക്കുകൾ ഇങ്ങനെ;
കഴിഞ്ഞ ദിവസം വൈറലായ മുത്തപ്പന്‍ തെയ്യം ഒരു ഇത്തയോട് സംസാരിക്കുന്ന, അവരെ ആശ്വസിപ്പിക്കുന്ന ആ വീഡിയോയേക്കാള്‍ മനോഹരമായി ഒന്നും അടുത്തിടെയെങ്ങും കണ്ടിട്ടില്ല. അതിനു താഴെ കമന്‍റില്‍ തെറി വിളിക്കാന്‍ മത്സരിച്ച വര്‍ഗീയത മൂത്ത കുറേയെണ്ണത്തിനെ കണ്ടു. നടന്‍ ലുക്മാന്‍ വിവാഹിതനായ ഫോട്ടോക്ക് താഴെ നിറത്തെ അപഹസിച്ചും ഭാര്യയുടെ സൗന്ദര്യം വര്‍ണിച്ചും കുറേപ്പേർ കരഞ്ഞു തീര്‍ത്തു.
അതില്‍ വിദ്യാസമ്പന്നരും അല്ലാത്തവരുമൊക്കെ ഒരുപോലെ ഉണ്ടായിരുന്നു, വിവരവും വിദ്യാഭ്യാസവും ഒന്നല്ല എന്നത് വീണ്ടുമോര്‍ത്തു. ഇന്ന് യുക്രൈനില്‍ യുദ്ധം തുടങ്ങിയപ്പോൾ അതിലും ട്രോളുകൾ പിറന്നു വീഴുകയാണ്.! എന്ത് തമാശയാണ്, എന്ത് തരം ചിരിയാണ് ഒരു നാട്ടിലെ അനിശ്ചിതത്വത്തിലും ഭീതിയിലും വെടിയൊച്ചകളിലും മരണഭയത്തിലുമുള്ളത്..!!
'ഞാന്‍ വല്യ സംഭവമാണ്, ഞാന്‍ സേഫാണ്' എന്നൊക്കെയുള്ള മിഥ്യാബോധമാകാം ഇതിനെല്ലാം പിന്നില്‍. എന്നാണ്, എപ്പോഴാണ് നമ്മള്‍ പക്വതയോടെയും പാകതയോടെയും സന്ദർഭങ്ങളെ തിരിച്ചറിയാനും, മനുഷ്യനെ മനുഷ്യനായി കാണാനും പഠിക്കുക..!!!
https://www.facebook.com/Malayalivartha
























