ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫില്‍ നിന്ന് മൂന്ന് ഘടകകക്ഷികളെ പിളര്‍ത്തി ഇടതു മുന്നണിയിലെത്തിക്കാന്‍ സി പി എം സംസ്ഥാന സമ്മേളനത്തില്‍ ഏകദേശ ധാരണ.... ഇടതുമുന്നണി ലക്ഷ്യമിടുന്നത് പ്രധാനമായും മുസ്ലീം ലീഗിനെ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫില്‍ നിന്ന് മൂന്ന് ഘടകകക്ഷികളെ പിളര്‍ത്തി ഇടതു മുന്നണിയിലെത്തിക്കാന്‍ സി പി എം സംസ്ഥാന സമ്മേളനത്തില്‍ ഏകദേശ ധാരണ.
മുസ്ലീം ലീഗിനെയാണ് പ്രധാനമായും ഇടതുമുന്നണി ലക്ഷ്യമിടുന്നത്.കേരള കോണ്‍ഗ്രസ് ജോസഫ്, ആര്‍ എസ് പി പ്രേമചന്ദ്രന്‍ എന്നിവരെ ഒപ്പം കൂട്ടാനാണ് ഇടതു മുന്നണി ആലോചിക്കുന്നത് . ഇതില്‍ കേരള കോണ്‍ഗ്രസ് ജോസഫിനെ ഒപ്പം കൂട്ടുന്നതു കൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമില്ലെന്നാണ് ഇടതു മുന്നണിയില്‍ ഒരു പ്രബല വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ ആന്റണി രാജുവിന്റെ കേരള കോണ്‍ഗ്രസില്‍ ലയിച്ച് എങ്ങനെയെങ്കിലും ഇടതുമുന്നണിയില്‍ ഇടം നേടാനാണ് ശ്രമം.ആന്റണി രാജുവിന്റെതാകട്ടെ ആളും പേരുമില്ലാത്ത പാര്‍ട്ടിയാണ്. ആന്റണി രാജുവിന് തന്റെ പാര്‍ട്ടി വിപുലപെടുത്തണമെന്ന് ആഗ്രഹമുണ്ട്. മോന്‍സ് ജോസഫിന്റെ നേതൃത്വത്തിലാണ് ഇടതു മുന്നണിയില്‍ ചേക്കേറാന്‍ ശ്രമം നടക്കുന്നത്.
ജമാ അത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം രംഗത്തെത്തി.ഇത് മുസ്ലീം ലീഗിനെ ലക്ഷ്യമിട്ടു കൊണ്ടാണ്. ജമാ അത്ത ഇസ്ലാമി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുകയാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നു പറഞ്ഞു. ലീ ഗിന്റെ ശത്രുക്കളാണ് ജമാഅത്തെ ഇസ്ലാമി. ലീഗിനെ ഇടതു മുന്നണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കെ റ്റി ജലീലും പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള വിഷയങ്ങള്‍ തീര്‍ത്തു.
യുഡിഎഫിലെ ഭിന്നിപ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രവര്‍ത്തനം തുടങ്ങാനും തീരുമാനമായി.
ലോകസഭാ തെരഞ്ഞടുപ്പില്‍ കഴിഞ്ഞ തവണ വലതു മുന്നണി നേടിയ 19 സീറ്റ് ഇക്കുറി തിരികെ പിടിക്കണമെന്നാണ് ഇടതു മുന്നണി ലക്ഷ്യമിടുന്നത്.
പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണമായി അവസാനിച്ചുവെന്നാണ് സി പി എം പറയുന്നത്. ആലപ്പുഴയിലേത് പ്രാദേശികമായ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ ജി.സുധാകരന്‍ കത്ത് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ചില്ല. തന്നെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ജി.സുധാകരന്റെ കത്ത്.
ജി.സുധാകരന് ഏത് കാര്യവും പാര്‍ട്ടിയില്‍ അറിയിക്കാം. അടി കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. മുന്നണി വിപുലീകരണം ഉടന്‍ അജണ്ടയിലില്ല. പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുകയാണ് ലക്ഷ്യം.
ഐ എന്‍ എല്‍ നിലപാട് എല്‍ഡിഎഫിന്റെ യശസിന് കോട്ടം തട്ടുന്നതാണെങ്കില്‍ ഇടപെടും. മുസ്ലീം ലീഗുമായി സഖ്യം ആലോചിക്കുന്നില്ല. സമസ്തയുടെ നിലപാട് സ്വാഗതാര്‍ഹം, എന്നാല്‍ ലീഗിനോടുള്ള സമീപനം ഇപ്പോള്‍ ചര്‍ച്ചയിലില്ല. കുറ്റ്യാടി, പൊന്നാനി എന്നിവിടങ്ങളിലെ പ്രാദേശിക പ്രശ്‌നം മാത്രമാണ്. സമസ്തയാണ് ലീഗിനെ ഇടതു മുന്നണിയില്‍ കെട്ടാന്‍ ശ്രമിക്കുന്നത്. സമസ്തയെ വിശ്വാസത്തിലെടുത്ത് കൊണ്ടാണ് സി പി എം നീങ്ങുന്നത്.
മുന്‍ സമ്മേളനത്തെ അപേക്ഷിച്ച് പാര്‍ട്ടി അംഗസംഖ്യ കാര്യമായി ഉയര്‍ന്നു. വനിത അംഗങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. മറ്റ് പാര്‍ട്ടികളില്‍ നിന്നുളളവരെ പരമാവധി സിപിഎമ്മിനൊപ്പം അണിനിരത്തണമെന്ന് സമ്മേളന റിപ്പോര്‍ട്ട് പറയുന്നു.
ന്യൂനപക്ഷ വര്‍ഗീയതയെ ശക്തമായി ചെറുക്കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഭൂരിപക്ഷ വിഭാഗങ്ങള്‍ ബി ജെ പിയില്‍ ചേക്കേറുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
ദളിത് പിന്നോക്ക വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നുവെന്നും ഇത് നേനേരിടണമെന്നും സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ട്, സംഘടന റിപ്പോര്‍ട്ട് എന്നിവയുടെ അവതരണം ഉച്ചയോടെ പൂര്‍ത്തിയായി.
നേരത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിവിധ തരത്തിലുള്ള സ്വയം വിമര്‍ശനം ഉണ്ടായി. സിപിഎം മന്ത്രിമാര്‍ പലരും സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടെങ്കിലും സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത നില അംഗീകരിക്കാന്‍ ആവില്ല. മന്ത്രിമാര്‍ അവയ്ലബിള്‍ സെക്രട്ടേറിയറ്റിന് നിര്‍ബന്ധമായും എത്തണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന് നേരെയും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന തീരുമാനം ജയരാജന്‍ ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് പൊതുവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നുണ്ട്. ചില അംഗങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നില്ല. കമ്മിറ്റിയില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് കാണുന്നതെന്നും വിമര്‍ശനമുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സജീവത പ്രകടിപ്പിക്കാത്ത നേതാക്കളെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഏതായാലും ദീര്‍ഘവീക്ഷണത്തോടെ മുന്നോട്ടുപോകാനാണ് ഇടതു മുന്നണിയുടെ നീക്കം.
"
https://www.facebook.com/Malayalivartha
























