ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍

മലപ്പുറത്തെ തവനൂരില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി കെ ടി ജലീല്‍. വോട്ടെണ്ണല്‍ പുരോഗമിക്കവെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയിയുടെ വിജയം ഉറപ്പായതോടെ ജലീല്‍ തോല്‍വി സമ്മതിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ജനവിധി അംഗീകരിക്കുന്നതായും വി എസ് ജോയിയെ അഭിനന്ദിക്കുന്നതായും അറിയിച്ചത്. 'ജനവിധി അംഗീകരിക്കുന്നു.
വി.എസ്. ജോയിക്ക് അഭിനന്ദനങ്ങള്‍. തവനൂര്‍കാരോട് എന്നും സ്‌നേഹം മാത്രം. ഇടതുപക്ഷ ചേരിയില്‍ ഉറച്ചുനിന്ന് കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും,' എന്ന് ജലീല്‍ കുറിച്ചു. കഴിഞ്ഞ 15 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജലീലിന്റെ പരാജയം ഇടതുപക്ഷത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
https://www.facebook.com/Malayalivartha
























