യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'മാറ്റാന്‍ ആളുണ്ടോ എന്ന് ചോദിച്ചില്ലേ, മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ, ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. കേരളം ജയിച്ചു, ഇനി കേരളത്തെ യുഡിഎഫ് നയിക്കും എന്നും വി ഡി സതീശന്‍ കുറിച്ചു. ടീം യുഡിഎഫ് തൂക്കി എന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
നിലവില്‍ നൂറിലധികം സീറ്റുകളില്‍ യുഡിഎഫ് മുന്നേറുകയാണ്. 34 സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. സംസ്ഥാനത്തെ മന്ത്രിമാരുടെ കൂട്ടത്തോല്‍വിയാണ് കാണുന്നത്. കണ്ണൂരില്‍ ഉള്‍പ്പെടെ പലയിടത്തും ഇടത് കോട്ടകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തകര്‍ത്തു. നേമത്തും കൊല്ലം ചാത്തന്നൂരിലും ബിജെപി അട്ടിമറി വിജയം നേടി.
https://www.facebook.com/Malayalivartha
























