മീഡിയ വണ്‍ ചാനല്‍ ഇനി കണ്ണു ചിമ്മാന്‍ സാധ്യതയില്ല... കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അടച്ച കവറിലെ വിവരങ്ങള്‍ പരിഗണിച്ചാണ് ബുധനാഴ്ച കേരള ഹൈകോടതി ഡിവിഷന്‍ ബഞ്ച് വിധി പറഞ്ഞത്... ഇനി സുപ്രീം കോടതിയെ സമീപിക്കാനാണ് കമ്പനിയുടെ നീക്കം

മീഡിയ വണ്‍ ചാനല്‍ ഇനി കണ്ണു ചിമ്മാന്‍ സാധ്യതയില്ല. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അടച്ച കവറിലെ വിവരങ്ങള്‍ പരിഗണിച്ചാണ് ബുധനാഴ്ച കേരള ഹൈകോടതി ഡിവിഷന്‍ ബഞ്ച് വിധി പറഞ്ഞത്. ഇനി സുപ്രീം കോടതിയെ സമീപിക്കാനാണ് കമ്പനിയുടെ നീക്കം. എന്നാല്‍ കേരളത്തില്‍ നടക്കാത്ത കാര്യങ്ങള്‍ ഡല്‍ഹിയില്‍ നടക്കുമെന്ന് കമ്പനി പോലും കരുതുന്നില്ല.
ചാനലിനുപുറമെ എഡിറ്റര്‍ അടക്കമുള്ള ജീവനക്കാരും പത്രപ്രവര്‍ത്തക യൂനിയനും വിലക്കിനെതിരേ ഹര്‍ജി നല്‍കിയിരുന്നു. ഇവര്‍ നല്‍കിയ ഹര്‍ജിയും സിംഗിള്‍ ബെഞ്ച് ഫെബ്രുവരി 8 ന് തള്ളിയിരുന്നു.
ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നുമാണ് ചാനല്‍ അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കിയത്. ചാനലിന്റെ പ്രവര്‍ത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറന്‍സിനുമായി അപേക്ഷ നല്‍കിയെങ്കിലും ഇത് നിരസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും മറുപടി നല്‍കിയില്ല. പകരം ഒരു സീല്‍ഡ് കവര്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് എന്താണെന്ന് കോടതി വ്യക്ത്മാക്കിയിട്ടില്ല.
ദേശ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ചാനല്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്ന് മനസിലാക്കുന്നു. മുമ്പ് ഏഷ്യാനെറ്റിന്റെയും മീഡിയാ വണിന്റെയും സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു.എന്നാല്‍ ഏഷ്യാനെറ്റ് മേധാവികള്‍ കേന്ദ്ര സര്‍ക്കാറില്‍ നടത്തിയ സമ്മര്‍ദ്ദങ്ങള്‍ കാരണമാണ് ഏഷ്യാനെറ്റിന് ഉണ്ടായ വിലക്ക് നീങ്ങിയത്. ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലുതായതിനാല്‍ വിലക്ക് നീക്കണമെന്നാണ ചാനലിന്റെ ആവശ്യം. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് മീഡിയ വണിന് വേണ്ടി ഹാജരാകുന്നത്. ഇതില്‍ നിന്നു തന്നെ കേസിന്റെ പ്രാധാന്യം മനസിലാക്കാവുന്നതേയുള്ളു.
വാര്‍ത്താവിതരണ മന്ത്രാലയം ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശം തേടിയിരുന്നു. കമ്മിറ്റിയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിച്ചു.നാഷണല്‍ സെക്യൂരിറ്റി ക്ലിയറന്‍സിന് ലഭിച്ച അപേക്ഷ ഇവര്‍ വിശദമായി പരിശോധിച്ചു. സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിക്കാനുള്ള കാരണങ്ങള്‍ കോടതിയും അംഗീകരിച്ചു. അതായത് പഴുതടച്ച രീതിയിലാണ് മീഡിയ വണ്ണിനെ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചത്.
ചാനലിനെതിരെ വ്യാപകമായ ആരോപണങ്ങളാണ് നിലവിലുള്ളത്. ചാനലിന്റെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സംശയ ദ്യഷ്ടിയോടെയാണ് കാണുന്നത്. ഇതെല്ലാമാണ് സീല്‍ ചെയ്ത കവറിലുള്ളത്. കേന്ദ്രത്തിന്റെ നീക്കങ്ങളെ ബി ജെ പി അനുകൂല നിലപാടായാണ് കമ്പനി കരുതുന്നത്. സംഘപരിവാര്‍ താത്പര്യങ്ങള്‍ കാരണമാണ് കമ്പനി പൂട്ടിച്ചതെന്നും മീഡിയ വണ്‍ പറയുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളൊന്നും നിഷേധിക്കാന്‍ കേന്ദ്രം തയ്യാറല്ല.മീഡിയ വണ്‍ കണ്ണു തുറക്കേണ്ട എന്ന നിലപാടില്‍ തന്നെയാണ് കേന്ദ്രം.
യു പി എ സര്‍ക്കാറിന്റെ കാലത്ത് ദേശവിരുദ്ധ നടപടികള്‍ മാധ്യമങ്ങള്‍ കാണിച്ചിരുന്നു.അക്കാലത്ത് എന്നും കാണിക്കാം എന്നായിരുന്നു അവസ്ഥ. എന്നാലിപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് കൈയോടെ പിടിവീഴും.
https://www.facebook.com/Malayalivartha

























