കേസിലെ തുടരന്വേഷണം എന്നു തീരുമെന്ന് ഒരാഴ്‌ചയ്‌ക്കകം സത്യവാങ്‌മൂലത്തിലൂടെ അറിയിക്കണമെന്നാണ് സംസ്‌ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി; ഇതു മനുഷ്യാവകാശ ലംഘനമാണ്. കേസിലെ തന്റെ പങ്കും തുടരന്വേഷണവും തമ്മില്‍ ബന്ധമില്ലെന്ന് മാര്‍ട്ടിന്‍; വിചാരണയ്ക്ക് ആറ് മാസം കൂടി സമയം വേണമെന്നാണ് വിചാരണ കോടതി; നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും നീളുന്നു?

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടാൻ ആകില്ലെന്നും ഈ കേസ് എങ്ങനെ നീട്ടി കൊണ്ടു പോവാൻ ആകില്ലെനുമുള്ള നിലപാട് കോടതി സ്വീകരിച്ചിരുന്നു. കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകരുത് എന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാൽ അതിനിടെ വിചാരണ കോടതി സമയം നീട്ടി ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് . വിചാരണയ്ക്ക് ആറ് മാസം കൂടി സമയം വേണമെന്നാണ് വിചാരണ കോടതിയുടെ ആവശ്യം.
നേരത്തെ സുപ്രീംകോടതി അനുവദിച്ച സമയം ഫെബ്രുവരി പകുതിയോടെ അവസാനിച്ചിരുന്നു. ഈ വേളയില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ തുടരന്വേഷണം എന്നു തീരുമെന്ന് ഒരാഴ്‌ചയ്‌ക്കകം സത്യവാങ്‌മൂലത്തിലൂടെ അറിയിക്കണമെന്നാണ് സംസ്‌ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.
പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഈ മാസം ഒമ്പതിനു കേസില്‍ വാദം തുടരും. തുടരന്വേഷണം നടക്കുന്നതിനാല്‍, ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നു സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, അഞ്ചുവര്‍ഷമായി വിചാരണത്തടവുകാരനാണെന്നും വിചാരണ നീളുന്നതു ജയില്‍വാസം നീളാന്‍ ഇടയാക്കുമെന്നും മാര്‍ട്ടിന്‍ വാദിച്ചു. ഇതു മനുഷ്യാവകാശ ലംഘനമാണ്.
കേസിലെ തന്റെ പങ്കും തുടരന്വേഷണവും തമ്മില്‍ ബന്ധമില്ല-മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി. മാര്‍ട്ടിന്റെ ജാമ്യാപേക്ഷ നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി അനുവദിക്കണമെന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, അന്വേഷണം ഇനിയും നീട്ടരുതെന്നാണു ഹൈക്കോടതി വാക്കാല്‍ പ്രതികരിച്ചത്.
പ്രതികളുടെ ഫോണ്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ നിര്‍ണായകമായ പല വിവരങ്ങളുമുണ്ടെന്നും അവ വിശദമായി പരിശോധിക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമാണെന്നും സുപ്രീംകോടതിയെ സര്‍ക്കാര്‍ അറിയിക്കും. സര്‍ക്കാരിനുവേണ്ടി ഹാജരാകാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്‌ജിത്ത് കുമാറിനെ നിയോഗിച്ചിട്ടുണ്ട്. അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്ത സംഭവത്തിൽ 2017 ഫെബ്രുവരി 17നായിരുന്നു കൊരട്ടി പൂവത്തുശേരി മാർട്ടിൻ അറസ്റ്റ് ചെയ്യപ്പെട്ടത്.
കേസിൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നതും മാർട്ടിനാണ്. സംഭവ ദിവസം തൃശൂരിൽനിന്ന് എറണാകുളത്തേക്കു നടി സഞ്ചരിച്ച വാഹനം ഓടിച്ചതു മാർട്ടിനാണ്. നടിയുടെ സഞ്ചാര വിവരങ്ങൾ കേസിലെ മുഖ്യപ്രതി സുനിൽകുമാറിനു ചോർത്തിക്കൊടുത്തതു മാർട്ടിനാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. നടിയെ തട്ടിക്കൊണ്ടുപോകാനുള്ള നാടകത്തിന്റെ ഭാഗമായി, നടി സഞ്ചരിച്ച കാറില്‍ പ്രതികള്‍ അവരുടെ വാഹനം ഇടിപ്പിച്ചിരുന്നു.
തുടര്‍ന്നു വാക്കുതര്‍ക്കമുണ്ടാക്കിയ ശേഷം മാര്‍ട്ടിനെ ബലപ്രയോഗത്തിലൂടെ പ്രതികള്‍ സഞ്ചരിച്ച വാഹനത്തിലേക്കു മാറ്റി. പിന്നീടു പ്രതികളായ ഗുണ്ടാ സംഘത്തിന്റെ നിയന്ത്രണത്തിലാണു നടിയുടെ വാഹനം നീങ്ങിയത്. അതിനിടയില്‍ സുനില്‍കുമാര്‍ വാഹനത്തില്‍ കയറി നടിയെ ഉപദ്രവിച്ചു. അവസാനം നടിയെ മോചിപ്പിച്ച പ്രതികള്‍ മാര്‍ട്ടിനെയും വിട്ടയയ്‌ക്കുന്നതായി അഭിനയിച്ചുവെന്നാണു കുറ്റപത്രത്തിലുള്ളത്.
സിനിമാ നിര്‍മാതാവും നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്കു നടിയെ എത്തിച്ചതു മാര്‍ട്ടിനാണ്. തട്ടിക്കൊണ്ടുപോയ പ്രതികള്‍ തന്നെയും മര്‍ദിച്ചതായി അഭിനയിച്ചു സ്‌ഥലംവിടാന്‍ ശ്രമിച്ച മാര്‍ട്ടിനെ തടഞ്ഞുവച്ചു പോലീസിനു കൈമാറിയതു വഴിത്തിരിവായി. മാര്‍ട്ടിനു ജാമ്യം ലഭിക്കുന്നത് തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണു പ്രോസിക്യൂഷന്‍ വാദം.
ഈ കേസിൽ ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയർക്കും രമ്യ നമ്പീശനും സംവിധായകരായ ലാലിനും ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ആരോപണവുമായി അന്ന് മാർട്ടിൻ എത്തിയിരുന്നു . ഇവർ ചേർന്നു ദിലീപിനെ കുടുക്കാൻ വേണ്ടിയുണ്ടാക്കിയ കെണിയാണു കേസെന്നു മാർട്ടിൻ പറഞ്ഞു. വിചാരണയ്ക്കായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകരോടായി മാർട്ടിന്റെ പ്രതികരണം.
‘ലാലും ശ്രീകുമാർ മേനോനും മഞ്ജുവാരിയരും രമ്യനമ്പീശനും ചേർന്ന് ദിലീപിനെ കുടുക്കാനൊരുക്കിയ കെണിയാണ് ഇത്. സത്യസന്ധമായ കാര്യങ്ങളാണു പറയാനുള്ളത്. നിരപരാധിയായ എന്നെ ഉൾപ്പെടെ ഒട്ടേറെപ്പേരെ ചതിച്ചതാണ്. അതിന്റെ പ്രതിഫലമായാണു മഞ്ജുവിന് മുംബൈയിൽ ഫ്ലാറ്റും ‘ഒടിയനിൽ’ അവസരവും ലഭിച്ചത്. കുറേ കാര്യങ്ങൾ പറയാനുണ്ട്. കോടതിയിൽ പൂര്‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം എന്നായിരുന്നു മാർട്ടിൻ പറഞ്ഞത്.
https://www.facebook.com/Malayalivartha
























