തൃശൂര്‍ കൊരട്ടിയില്‍ 25 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി... ക്രിമിനല്‍ കേസ് പ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍

തൃശൂര്‍ കൊരട്ടിയില്‍ 25 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. ക്രിമിനല്‍ കേസ് പ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍. തൃശൂര്‍ പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററില്‍ കണ്ണാറവീട്ടില്‍ ലിഷന്‍ (35), പാവറട്ടി പെരുവല്ലൂര്‍ സ്വദേശി അയിനിപ്പിള്ളി വീട്ടില്‍ അനൂപ് (32), പത്തനംതിട്ട കോന്നി കുമ്മണ്ണൂര്‍ സ്വദേശി തൈക്കാവില്‍ വീട്ടില്‍ നാസിം (32) എന്നിവരാണ് പിടിയിലായത്.
ആന്ധ്രയില്‍ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്നു ഹാഷിഷ് ഓയില്‍. പിടിയിലായ ലിഷാന്‍ പീഡന കേസടക്കം ഒട്ടേറെ കേസുകളിലും നാസിം മോഷണ കേസിലും പ്രതിയാണ്.
ആന്ധ്രയിലെയും ഒറീസയിലെയും ഗ്രീന്‍ കഞ്ചാവ് ഉപയോഗിച്ച് നിര്‍മിക്കുന്ന പന്ത്രണ്ട് കിലോയോളം മേല്‍ത്തരം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് വിനോദ യാത്ര സംഘം എന്ന രീതിയില്‍ ആഡംബര കാറുകളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയില്‍ കടത്തി കൊണ്ടുവന്നിരുന്നത്.
കൊച്ചിയിലെയും മറ്റു സ്ഥലങ്ങളിലേയും ആവശ്യക്കാര്‍ക്ക് വേണ്ടിയാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























